ഇസ്‌ലാം ആരംഭിച്ചത് അപരിചിതമായാണ്; ആരംഭിച്ചത് പോലെ അത് അപരിചിതമാകുന്നതാണ്. അന്ന് അപരിചിതർക്ക് മംഗളം

ഇസ്‌ലാം ആരംഭിച്ചത് അപരിചിതമായാണ്; ആരംഭിച്ചത് പോലെ അത് അപരിചിതമാകുന്നതാണ്. അന്ന് അപരിചിതർക്ക് മംഗളം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഇസ്‌ലാം ആരംഭിച്ചത് അപരിചിതമായാണ്; ആരംഭിച്ചത് പോലെ അത് അപരിചിതമാകുന്നതാണ്. അന്ന് അപരിചിതർക്ക് മംഗളം."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒറ്റപ്പെട്ട ആളുകളും കുറഞ്ഞ അനുയായികളും മാത്രമുണ്ടായിരുന്ന ഒരു അപരിചിതമായ കാലം ഇസ്‌ലാമിൻ്റെ ആരംഭത്തിലുണ്ടായിരുന്നു; അതേ സ്ഥിതിയിലേക്ക് -കുറച്ചു പേർ മാത്രം ഇസ്‌ലാം മുറുകെ പിടിക്കുന്ന അവസ്ഥയിലേക്ക്- കാര്യങ്ങൾ മടങ്ങുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അന്ന് അപരിചിതരായി നിലകൊള്ളുന്ന ആ ചുരുക്കമാളുകൾ എത്ര നല്ല സ്ഥിതിയിലും ആഗ്രഹിക്കപ്പെടേണ്ട അവസ്ഥയിലുമാണെന്ന് നബി -ﷺ- അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അവരെ സന്തോഷിപ്പിക്കുന്നതും കൺകുളിർപ്പിക്കുന്നതുമായ കാര്യം (അവരെ കാത്തിരിക്കുന്നുണ്ട്).

فوائد الحديث

ഇസ്‌ലാം ലോകമാകമാനം പ്രചരിക്കുകയും വ്യാപകമാവുകയും ചെയ്തതിന് ശേഷം അപരിചിതമാകുന്ന ഒരു കാലം സംഭവിക്കുമെന്ന നബി -ﷺ- യുടെ ഓർമ്മപ്പെടുത്തൽ.

നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവ് ഈ ഹദീഥിലുണ്ട്; തൻ്റെ കാലശേഷം നടക്കാനിരിക്കുന്ന ഒരു കാര്യം അവിടുന്ന് അറിയിക്കുകയും, അപ്രകാരം തന്നെ പിന്നീട് സംഭവിക്കുകയും ചെയ്തു.

ഇസ്‌ലാമിന് വേണ്ടി തൻ്റെ അടുപ്പക്കാരെയും നാടിനെയും വെടിയേണ്ടി വന്നവർക്കുള്ള ശ്രേഷ്ഠതയും അവർക്ക് സ്വർഗമുണ്ട് എന്ന സന്തോഷവാർത്തയും.

ജനങ്ങൾ തിന്മയിൽ ആപതിക്കുകയും അവർ മോശമാവുകയും ചെയ്യുമ്പോൾ അവരെ നന്മയിലേക്ക് വഴിപിടിച്ചു നടത്തുന്നവരാണ് അപരിചിതർ. ജനങ്ങൾ കേടുവരുത്തിയതിനെ അവർ നേരെയാക്കുകയും ചെയ്യുന്നു.

التصنيفات

സച്ചരിതരുടെ മാർഗരീതികൾ