إعدادات العرض
വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും…
വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും ദീർഘായുസ്സിനോടുള്ള മോഹത്തിലും
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും ദീർഘായുസ്സിനോടുള്ള മോഹത്തിലും."
الترجمة
العربية Tiếng Việt Bahasa Indonesia Nederlands Kiswahili English অসমীয়া ગુજરાતી සිංහල Magyar ქართული Hausa Română ไทย Português मराठी ភាសាខ្មែរ دری አማርኛ বাংলা Kurdî తెలుగు Македонски Tagalog Українська ਪੰਜਾਬੀالشرح
മനുഷ്യൻ വൃദ്ധനാകുകയും അവൻ്റെ ശരീരം ദുർബലമാവുകയും ചെയ്തുകൊണ്ടിരിക്കെയും അവൻ്റെ ഹൃദയം രണ്ട് കാര്യങ്ങളോടുള്ള ഇഷ്ടത്തിൽ യുവത്വത്തിലായിരിക്കുമെന്ന് നബി (ﷺ) അറിയിക്കുന്നു. ഒന്ന്: സമ്പത്ത് അധികരിക്കാനുള്ള, ഇഹലോകത്തോടുള്ള ആഗ്രഹം. രണ്ട്: നീണ്ട ജീവിതവും ആയുസ്സും ജീവനും ആഗ്രഹങ്ങളും അധികരിക്കുന്നതിൽ.فوائد الحديث
മനുഷ്യൻ്റെ പ്രകൃതത്തിൽ രൂഢമൂലമാക്കപ്പെട്ട രണ്ട് കാര്യങ്ങളാണ്; ഇഹലോകത്തോടുള്ള ഇഷ്ടവും ആയുസ്സിനോടുള്ള മോഹവും.
സമ്പത്ത് സ്വരുക്കൂട്ടുന്നതിനുള്ള അത്യാർത്തിയും ഇനിയും നീണ്ട ജീവിതമുണ്ടെന്ന വ്യാമോഹവും ആക്ഷേപാർഹമാണ്; പകരം മരണത്തിനായി തയ്യാറെടുക്കുകയും, സമ്പന്നനാണെങ്കിൽ ദാനം നൽകുകയും, ദരിദ്രനാണെങ്കിൽ മാനസികധന്യത കൈവരിക്കുകയുമാണ് വേണ്ടത്.
മനുഷ്യന് ഏറ്റവും പ്രിയങ്കരം അവൻ തന്നെയാണ്; താൻ നിലനിൽക്കണം എന്ന കഠിനമായ ആഗ്രഹം അവനുണ്ട്. അതുകൊണ്ടാണ് ദീർഘകാലം ജീവിക്കുക എന്നത് അവന് പ്രിയങ്കരമായത്. ആരോഗ്യവും ആസ്വാദനങ്ങളും നിലനിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് സമ്പത്ത്; അതിനാലാണ് അതും അവന് പ്രിയപ്പെട്ടതായത്. ഇവർ രണ്ടും അവസാനിക്കാനായി എന്ന തോന്നൽ വന്നെത്തുമ്പോഴെല്ലാം അവയോടുള്ള അവൻ്റെ പ്രേമം കഠിനമാകും; അവൻ നിലനിൽക്കാനുള്ള അടങ്ങാത്ത ആഗ്രഹം ശക്തവും.
