ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന്…

ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നിസ്കാരത്തിൽ പ്രാർത്ഥിക്കുന്ന വേളയിലും മറ്റുമെല്ലാം മുകളിലേക്ക് കണ്ണുകൾ ഉയർത്തുന്നവരെ നബി (ﷺ) ഈ ഹദീഥിൽ ശക്തമായി താക്കീത് ചെയ്യുന്നു. അവരുടെ കാഴ്ച റാഞ്ചിയെടുക്കപ്പെടുകയോ പൊടുന്നനെ അവരുടെ കാഴ്ചയെന്ന അനുഗ്രഹം അവരിൽ നിന്ന് ഊരിയെടുക്കപ്പെടുകയോ ചെയ്യുന്നതിന് അത് കാരണമായേക്കാമെന്ന് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ താക്കീതിൻ്റെ ശബ്ദം കടുപ്പിക്കുകയും ചെയ്തു.

فوائد الحديث

നബിയുടെ (ﷺ) മനോഹരമായ പ്രബോധന രീതിയും സത്യം വിവരിക്കുന്നതിൽ അവിടുന്ന് സ്വീകരിച്ച മാന്യമായ രൂപവും; ഹദീഥിൽ വിലക്കിയ തെറ്റ് പ്രവർത്തിക്കുന്നവരുടെ പേര് അവിടുന്ന് പരസ്യമാക്കിയില്ല. കാരണം ശരിയായ രീതി വിവരിക്കുക എന്നതായിരുന്നു അവിടുത്തെ ഉദ്ദേശ്യം; അത് തെറ്റ് ചെയ്തവരുടെ പേര് വിവരിക്കാതെ തന്നെ സാധ്യമാവുകയും ചെയ്തു. തെറ്റ് സംഭവിച്ച വ്യക്തിയുടെ അഭിമാനം സംരക്ഷിക്കുന്നതും, അവന് തിരുത്താനുള്ള മനസ്സുണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതും ഈ രീതിയിലാണ്.

നിസ്കാരത്തിൽ മുകളിലേക്ക് കണ്ണുകളുയർത്തുന്നവർക്കുള്ള ശക്തമായ താക്കീതും കഠിനമായ വിലക്കും.

ഔനുൽ മഅ്ബൂദിൽ (അദ്വീമാബാദി) പറയുന്നു: "മുകളിലേക്ക് കണ്ണുകളുയർത്തുന്നത് ഖിബ്ലയുടെ ദിശയിൽ നിന്ന് അവനെ തെറ്റിച്ചു കളയുകയും അകറ്റുകയും ചെയ്യുമെന്നതും, നിസ്കാരത്തിൻ്റെ രൂപത്തിന് വിരുദ്ധമാകുമെന്നതുമാണ് മുകളിലേക്ക് നോക്കുന്നത് വിലക്കപ്പെട്ടതിൻ്റെ പിന്നിലെ കാരണം."

നിസ്കാരത്തിലെ ഭയഭക്തിക്ക് വിരുദ്ധമാണ് മുകളിലേക്ക് കണ്ണുകളുയർത്തുക എന്നത്.

നിസ്കാരത്തിൻ്റെ പ്രാധാന്യവും ഇസ്‌ലാമിൽ അതിനുള്ള സ്ഥാനവും; നിസ്കാരത്തിൽ അല്ലാഹുവിനോട് ഏറ്റവും പൂർണ്ണമായ മര്യാദയും അദബും കാത്തുസൂക്ഷിക്കുക എന്നത് നിസ്കരിക്കുന്നവരുടെ മേൽ നിർബന്ധമാണ്.

التصنيفات

നിസ്കാരത്തിൽ സംഭവിക്കുന്ന അബദ്ധങ്ങൾ