നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്

നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്. സ്വർഗക്കാരിൽ പെട്ടവനാണെങ്കിൽ സ്വർഗക്കാരിൽ നിന്നുള്ളതും, നരകക്കാരിൽ പെട്ടവനാണെങ്കിൽ നരകക്കാരിൽ നിന്നുള്ളതും (കാണിക്കപ്പെടും). അവനോട് പറയപ്പെടും: ഇതാകുന്നു നിനക്ക് (ലഭിക്കാനുള്ള) സ്ഥാനം; അന്ത്യനാളിൽ നിന്നെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നത് വരെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അറിയിക്കുന്നു: ഒരു മനുഷ്യൻ മരിച്ചാൽ, അവന് (പരലോകത്ത്) നൽകപ്പെടാനിരിക്കുന്ന സ്ഥാനം പ്രഭാതത്തിലും പ്രദോഷത്തിലും അവന്ന് കാണിക്കപ്പെടുന്നതാണ്. അവൻ സ്വർഗവാസിയാണെങ്കിൽ അവന്റെ സ്വർഗത്തിലുള്ള സ്ഥാനവും, നരകവാസിയാണെങ്കിൽ നരകത്തിലുള്ള അവൻ്റെ സ്ഥാനവും കാണിക്കപ്പെടും; അവനോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: ഇതാണ് നിന്റെ സ്ഥാനം; ഇവിടേക്കാണ് നീ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം പുനരുജ്ജീവിക്കപ്പെടുക. ഇത് (അല്ലാഹുവിലും അവൻ്റെ റസൂലിലും റസൂലിലും) വിശ്വസിച്ചവർക്ക് ആശ്വാസവും സന്തോഷവും നൽകുന്നതാണ്; എന്നാൽ നിഷേധികൾക്ക് ഇത് ശിക്ഷയും വേദനയുമാണ് നൽകുക.

فوائد الحديث

ഖബ്ർ ശിക്ഷയും ഖബ്റിലെ അനുഗ്രഹങ്ങളും യാഥാർത്ഥ്യമാണ്.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ഒരു മുഅ്മിനിന് സ്വർഗവും, നിഷേധിയായ കാഫിറിന് നരകവും കാണിക്കപ്പെടുന്നതാണ് എന്നത് സുവ്യക്തമാണ്; എന്നാൽ സൽകർമ്മങ്ങളും തിന്മകളും ചെയ്തിട്ടുള്ള ഒരു മുഅ്മിനിൻ്റെ കാര്യത്തിൽ എന്തു സംഭവിക്കും; സ്വർഗത്തിലെ തൻ്റെ ഇരിപ്പിടമാണ് അവന് കാണിക്കപ്പെടാൻ സാധ്യതയുള്ളത്. കാരണം അവൻ അവസാനം എത്തിച്ചേരുന്ന സങ്കേതം അതാണല്ലോ!"

التصنيفات

ബർസഖീ ജീവിതം