ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി…

ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി മറ്റാരെയും ഞാൻ കണ്ടിട്ടില്ല

ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി മറ്റാരെയും ഞാൻ കണ്ടിട്ടില്ല. നബി -ﷺ- യുടെ മുടിയിഴകൾ അവിടുത്തെ തോളിൽ സ്പർശിക്കുന്നുണ്ടായിരുന്നു. വിരിഞ്ഞ നെഞ്ചുള്ള, നീളമുള്ളവരോ കുറിയവരോ അല്ലാത്ത (ശരീരമായിരുന്നു അവിടുത്തേക്ക്)."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

രണ്ട് ചുമലിലേക്കും എത്തുന്ന മുടിയും, കറുത്ത നിറത്തിൽ ചുവന്ന വരകളുള്ള മേൽവസ്ത്രവും മുണ്ടും ധരിച്ച നിലയിൽ നബി -ﷺ- യെ കണ്ടപ്പോഴുള്ളതിനേക്കാൾ ഭംഗിയുള്ളതായി ഒരാളെയും താൻ കണ്ടിട്ടില്ലെന്ന് ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു. വീതിയുള്ള ചുമലുകളും വിശാലമായ നെഞ്ചും, മദ്ധ്യമ ഉയരവും അവിടുത്തെ ശാരീരിക വിശേഷണങ്ങളിൽ പെട്ടതായിരുന്നു എന്നും, അവിടുന്ന് വളരെ നീണ്ടവരോ തീരെ കുറിയവരോ ആയിരുന്നില്ലെന്നും അദ്ദേഹം അറിയിക്കുന്നു.

فوائد الحديث

നബി -ﷺ- യുടെ ഭംഗി വെളിവാക്കുന്ന ചില വിശേഷണങ്ങൾ. നല്ല മുടിയും വിരിഞ്ഞ നെഞ്ചും, ഒത്ത ഉയരവുമെല്ലാം ഉള്ളവരായിരുന്നു അവിടുന്ന്.

സ്വഹാബികൾക്ക് നബി -ﷺ- യോടുണ്ടായിരുന്ന സ്നേഹം. അതു കൊണ്ടാണ് നബി -ﷺ- യുടെ ശാരീരികവും സ്വഭാവപരവുമായ വിശേഷണങ്ങളും വിവരണങ്ങളും അവർ തങ്ങൾക്ക് ശേഷമുള്ളവർക്ക് വിവരിച്ചു നൽകിയത്.

التصنيفات

നബി -ﷺ- യുടെ സൃഷ്ടിപരമായ വിശേഷണങ്ങൾ, നബി -ﷺ- യുടെ വസ്ത്രം