മുസ്‌ലിമായ ഒരു വ്യക്തി തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥന ഉത്തരം…

മുസ്‌ലിമായ ഒരു വ്യക്തി തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്

ഉമ്മുദ്ദർദാഅ് -അല്ലെങ്കിൽ അബുദ്ദർദാഅ്-(رضي الله عنهما) നിവേദനം: നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു: "മുസ്‌ലിമായ ഒരു വ്യക്തി തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്. അവൻ തൻ്റെ സഹോദരന് വേണ്ടി നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം അവൻ്റെ ശിരസ്സിനരികിൽ ഒരു മലക്കുണ്ടായിരിക്കും; അവൻ്റെ കാര്യം ഏൽപ്പിക്കപ്പെട്ട ആ മലക്ക് പറയും: "ആമീൻ (ഈ പ്രാർത്ഥന സ്വീകരിക്കേണമേ). നിനക്കും തുല്യമായത് നൽകപ്പെടട്ടെ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്‌ലിമിന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥനകൾ ഉത്തരം നൽകപ്പെടുന്ന പ്രാർത്ഥനകളിൽ പെട്ടതാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഈ പ്രാർത്ഥനകൾ കൂടുതൽ ഇഖ്ലാസുള്ളതായിരിക്കും. ഈ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ തലക്കരികിൽ ഒരു മലക്ക് അവൻ തൻ്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ''ആ പ്രാർത്ഥന സ്വീകരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അവൻ പ്രാർത്ഥിച്ചതിന് തുല്യമായ നന്മ അവന് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്' എന്നും നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

മുഅ്മിനീങ്ങളും മുസ്‌ലിമീങ്ങളും പരസ്പരം സഹായം ചെയ്യേണ്ടവരാണ്;

ഒരുപക്ഷേ

ഭൗതികമായി അതിന് സാധിക്കുന്നില്ലെങ്കിൽ പ്രാർത്ഥന കൊണ്ടെങ്കിലും.

തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെടുന്ന പ്രാർത്ഥനകൾ ഒരാളുടെ വിശ്വാസവും അതിൻ്റെ പേരിലുള്ള സാഹോദര്യവും സത്യസന്ധമാണെന്ന് അറിയിക്കുന്ന വ്യക്തമായ തെളിവാണ്.

മറ്റൊരാൾക്ക് വേണ്ടി അവൻ്റെ 'അസാന്നിദ്ധ്യത്തിൽ' നടത്തുന്ന പ്രാർത്ഥന എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കുക; കാരണം അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയാണ് കൂടുതൽ ഇഖ്ലാസുള്ളതും, ഹൃദയസാന്നിദ്ധ്യത്തോടെയുള്ളതുമായിരിക്കുക.

പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ് തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കുക എന്നത്.

നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഒരാൾ തൻ്റെ മുസ്‌ലിമായ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കുന്നതിനുള്ള ശ്രേഷ്ഠത ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. മുസ്‌ലിംകളിൽ പെട്ട ഒരു സംഘമാളുകൾക്ക് വേണ്ടി അവൻ ദുആ ചെയ്താലും ഈ ശ്രേഷ്ഠത അവന് ലഭിക്കുന്നതാണ്. എല്ലാ മുസ്‌ലിംകൾക്ക് വേണ്ടിയും ഒരാൾ പ്രാർത്ഥിക്കുകയാണെങ്കിൽ അവനും ഈ ശ്രേഷ്ഠതയും പുണ്യവും നേടാൻ സാധിക്കുമെന്ന് തന്നെയാണ് ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സലഫുകളിൽ ചിലർ സ്വന്തത്തിന് ഒരു നന്മ ആഗ്രഹിച്ചാൽ തൻ്റെ സഹോദരന് അത് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു; കാരണം ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതാണ്. അതോടൊപ്പം, അവനും അതിന് തുല്യമായത് ലഭിക്കുന്നതാണ്."

മലക്കുകളുടെ പ്രവർത്തനങ്ങളിൽ പെട്ട ചിലത് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. ഹദീഥിൽ പറയപ്പെട്ട പ്രവൃത്തി നിർവ്വഹിക്കുന്ന മലക്കുകൾ അവരിലുണ്ട്.

التصنيفات

മലക്കുകളിലുള്ള വിശ്വാസം, പ്രാർത്ഥനയുടെ മഹത്വം