إعدادات العرض
"ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു."…
"ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."
അബ്ദുല്ലാഹി ബ്നു അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Kurdî Hausa Português తెలుగు Kiswahili தமிழ் မြန်မာ Deutsch 日本語 پښتو Tiếng Việt অসমীয়া Shqip සිංහලالشرح
ശകുനം നോക്കുക എന്നതിൻ്റെ പേരിൽ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യത്തിൽ നിന്ന് ആരെങ്കിലും പിന്നോട്ട് പോയാൽ അവൻ ശിർക്കിൻ്റെ ഇനങ്ങളിൽ പെട്ട ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ഗുരുതരമായ ഈ തിന്മ പ്രവർത്തിച്ചു പോയാൽ അതിനുള്ള പ്രായശ്ചിത്തം എന്താണെന്ന് സ്വഹാബികൾ നബി -ﷺ- യോട് അന്വേഷിച്ചപ്പോൾ ഹദീഥിൽ വന്ന മനോഹരമായ ചില വാക്കുകൾ നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഭരമേൽപ്പിക്കുകയും, അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും യാതൊരു ശക്തിയുമില്ലെന്നുമുള്ള ആശയമാണ് ആ വാക്കുകൾ ഉൾക്കൊള്ളുന്നത്.فوائد الحديث
* തൻ്റെ ആവശ്യം നിറവേറ്റുന്നതിൽ നിന്ന് ശകുനം ആരെയെങ്കിലും തടഞ്ഞാൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു.
* ശിർക്കിൽ അകപ്പെട്ടു പോയ വ്യക്തിയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.
* ശകുനം നോക്കുക എന്ന തിന്മയിൽ പെട്ടുപോയവർ എന്താണ് പറയേണ്ടത് എന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു.
* നന്മയും തിന്മയുമെല്ലാം അല്ലാഹുവിൻ്റെ തീരുമാനപ്രകാരമാണ്.
التصنيفات
ബഹുദൈവാരാധന