തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ…

തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ

നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ രണ്ട് ചെരുപ്പുകളും വാറുകളും ധരിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയായിരിക്കും; ആ ചെരുപ്പുകളുടെ കഠിനമായ ചൂട് കാരണത്താൽ അവൻ്റെ തലച്ചോർ -ചെമ്പിൻ്റെ കലം തിളക്കുന്നത് പോലെ- തിളച്ചു മറിയുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ധരിക്കുന്നത് തന്നേക്കാൾ കഠിനമായ ശിക്ഷയുള്ള മറ്റൊരാളും നരകത്തിലില്ല എന്നായിരിക്കും. എന്നാൽ അവനാണ് ഏറ്റവും ചെറിയ ശിക്ഷ നൽകപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ശാരീരികവും മാനസികവുമായ ശിക്ഷ അവന് ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു.

فوائد الحديث

അല്ലാഹുവിനെ ധിക്കരിക്കുന്നവർക്കും നിഷേധിക്കുന്നവർക്കുമുള്ള നരകശിക്ഷയെ കുറിച്ചുള്ള ശക്തമായ താക്കീത് ഈ ഹദീഥിലുണ്ട്; അതിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് അവർ അകലം പാലിക്കട്ടെ!

നരകക്കാർ തങ്ങൾ ചെയ്തുകൂട്ടിയ തിന്മകളുടെ ഗൗരവമനുസരിച്ച് അവർക്കുള്ള ശിക്ഷകളുടെ തീവ്രതയിൽ വ്യത്യസ്‌ത തട്ടുകളിലായിരിക്കും.

നരകശിക്ഷയുടെ ഭയാനകത. അല്ലാഹു നാമേവരെയും അതിൽ നിന്ന് കാത്തുരക്ഷിക്കുമാറാകട്ടെ!

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ