ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി…

ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്."

[ഹസൻ] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

മനുഷ്യൻ ഒരിക്കലും അബദ്ധത്തിൽ നിന്ന് മുക്തനാവുകയില്ല. കാരണം ദുർബലതയും, കൽപ്പിച്ചത് പ്രവർത്തിക്കുന്നതിലും വിരോധിച്ചവ ഉപേക്ഷിക്കുന്നതിലും തൻറെ രക്ഷിതാവിൻറെ കൽപ്പനകൾക്ക് കീഴൊതുങ്ങാതിരിക്കാനുമുള്ളതാണ് അവൻറെ പ്രകൃതം. എന്നാൽ തൻ്റെ ദാസന്മാർക്കായി അല്ലാഹു പശ്ചാത്താപത്തിൻ്റെ വാതിലുകൾ തുറന്നു വെച്ചിരിക്കുന്നു. തെറ്റു പറ്റുന്നവരിൽ ഏറ്റവും നല്ലവർ ധാരാളമായി ഖേദിച്ചു മടങ്ങുന്നവരാണ് എന്ന് അവൻ അറിയിക്കുകയും ചെയ്തിരിക്കുന്നു.

فوائد الحديث

* മനുഷ്യൻ്റെ പ്രകൃതത്തിൽ പെട്ടതാണ് അബദ്ധങ്ങൾ സംഭവിക്കുക എന്നതും, തിന്മകളിൽ വീണുപോവുക എന്നതും. അതിനാൽ അല്ലാഹുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ മേൽ നിർബന്ധമായിട്ടുള്ളത് തെറ്റു സംഭവിച്ചാൽ ഉടനടി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക എന്നതാണ്.

التصنيفات

പശ്ചാത്താപം