ഇസ്‌ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി…

ഇസ്‌ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി നൽകുകയും ചെയ്ത മനുഷ്യൻ വിജയിച്ചിരിക്കുന്നു

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇസ്‌ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി നൽകുകയും ചെയ്ത മനുഷ്യൻ വിജയിച്ചിരിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

തൻ്റെ റബ്ബിന് കീഴൊതുങ്ങുകയും, സന്മാർഗം ലഭിക്കുകയും, ഇസ്‌ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും, ആവശ്യത്തിൽ കൂടുതലോ കുറവോ ഇല്ലാതെ ജീവിക്കാൻ വേണ്ടത്രയും ഉപജീവനം അനുവദനീയമായ വിധത്തിൽ നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സാൽ തൃപ്തിയടയാൻ അല്ലാഹു സൗഭാഗ്യം നൽകുകയും ചെയ്ത മനുഷ്യൻ വിജയം കൈവരിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

ഒരാളുടെ ദീൻ പൂർണ്ണമാവുകയും, ഇഹലോകജീവീതത്തിൽ ആവശ്യത്തിൽ കൂടുതലോ കുറവോ ഇല്ലാതെ ഉപജീവനം നൽകപ്പെടുകയും, അല്ലാഹു തനിക്ക് നൽകിയതിൽ തൃപ്തിയടയാൻ സാധിക്കുകയും ചെയ്യുക എന്നത് ഒരു മനുഷ്യൻ്റെ സൗഭാഗ്യത്തിൽ പെട്ടതാണ്.

ഇസ്‌ലാമിൻ്റെയും സുന്നത്തിൻ്റെയും മാർഗം മുറുകെ പിടിക്കുന്നതിനോടൊപ്പം ഇഹലോകത്ത് നിനക്ക് നൽകപ്പെട്ടതിൽ തൃപ്തിയടയാനുള്ള പ്രോത്സാഹനവും പ്രേരണയും.

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം