ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന്…

ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു

ജുൻദുബ് ഇബ്നു അബ്ദില്ലാ (رضي الله عنه) നിവേദനം: "ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു."

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

ജുൻദുബ് ഇബ്നു അബ്ദില്ലാ (رضي الله عنه) പറഞ്ഞു: നബി (ﷺ) ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഞങ്ങൾ പ്രായപൂർത്തിയോട് അടുത്ത, ശക്തരായ യുവാക്കളായിരുന്നു. നബിയിൽ (ﷺ) നിന്ന് ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിച്ചു; അങ്ങനെ ഖുർആൻ പഠിച്ചതിലൂടെ ഞങ്ങൾക്ക് ഈമാൻ വർദ്ധിച്ചു.

فوائد الحديث

ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്നതാണ്.

കുട്ടികളെ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ മുൻഗണനാ ക്രമങ്ങൾ പാലിക്കണമെന്നും, അവരിൽ ഈമാൻ നിറക്കാൻ ശ്രദ്ധിക്കണമെന്നും ഈ ഹദീഥ് പഠിപ്പിക്കുന്നു.

ഖുർആൻ ഈമാൻ വർദ്ധിപ്പിക്കുകയും, ഹൃദയത്തെ പ്രകാശമാനമാക്കുകയും, മനസ്സിന് സമാധാനം നൽകുകയും ചെയ്യുന്നു.

التصنيفات

ഖുർആൻ പാരായണത്തിൻ്റെ മര്യാദകളും, ഖുർആൻ വാഹകരുടെ സ്വഭാവഗുണങ്ങളും, ഈമാനിൻ്റെ വർദ്ധനവും കുറവും