إعدادات العرض
നബിയുടെ (ﷺ) പാരായണത്തെക്കുറിച്ച് ചോദിക്കപ്പെട്ടു
നബിയുടെ (ﷺ) പാരായണത്തെക്കുറിച്ച് ചോദിക്കപ്പെട്ടു
ഇബ്നു അബീ മുലൈക്ക (رحمه الله) നിവേദനം: നബിയുടെ (ﷺ) ഭാര്യമാരിൽ ഒരാളിൽ നിന്ന് - (അബൂ ആമിർ പറയുന്നു, നാഫിഅ് പറഞ്ഞു: അത് ഹഫ്‌സ (رضي الله عنها) ആണെന്നാണ് ഞാൻ കരുതുന്നത്) - അവർ നബിയുടെ (ﷺ) പാരായണത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: "നിങ്ങൾക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല." അപ്പോൾ അവരോട് പറയപ്പെട്ടു: "ഞങ്ങൾക്ക് അത് പറഞ്ഞു തന്നാലും." (നിവേദകൻ) പറയുന്നു: അങ്ങനെ അവർ സാവധാനം നിർത്തി നിർത്തിയുള്ള ഒരു പാരായണശൈലി ഓതിക്കൊടുത്തു. അബൂ ആമിർ പറയുന്നു, നാഫിഅ് പറഞ്ഞു: ഇബ്നു അബീ മുലൈക്ക അത് ഞങ്ങൾക്ക് വിവരിച്ചു തന്നു: അദ്ദേഹം {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് ഓതി, ശേഷം നിർത്തി. {അർറഹ്മാനീ റഹീം} എന്ന് ഓതി, ശേഷം നിർത്തി. {മാലിക്കി യൗമിദ്ദീൻ} എന്ന് ഓതി.
الترجمة
العربية Português دری Македонски Tiếng Việt Magyar ქართული Indonesia বাংলা Kurdî ไทย অসমীয়া Nederlands Hausa ਪੰਜਾਬੀ Kiswahili Tagalog ភាសាខ្មែរ English ગુજરાતી සිංහල Русский मराठीالشرح
വിശ്വാസികളുടെ മാതാവായ ഹഫ്‌സയോട് (رضي الله عنها) നബിയുടെ (ﷺ) ഖുർആൻ പാരായണം എങ്ങനെയായിരുന്നുവെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: "നിങ്ങൾക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല." അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: "ഞങ്ങൾക്ക് അത് പറഞ്ഞുതന്നാലും." നാഫിഅ് പറയുന്നു: നബിയുടെ (ﷺ) പാരായണരീതി അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടി ഇബ്നു അബീ മുലൈക്ക ഞങ്ങൾക്ക് സാവധാനം ഓതിത്തന്നു. അദ്ദേഹം {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് ഓതി, ശേഷം പാരായണം നിർത്തി; എന്നിട്ട് {അർറഹ്മാനീ റഹീം} എന്ന് ഓതി. ശേഷം പാരായണം നിർത്തി; എന്നിട്ട് {മാലിക്കി യൗമിദ്ദീൻ} എന്ന് ഓതി.فوائد الحديث
നബിയുടെ (ﷺ) ഖുർആൻ പാരായണരീതി.
നബിയുടെ (ﷺ) പാരായണരീതി എപ്രകാരമായിരുന്നു എന്ന് പ്രായോഗികമായി ഈ ഹദീഥിലൂടെ കാണിച്ചു തന്നിരിക്കുന്നു.
ഖുർആൻ പാരായണം ചെയ്യുമ്പോൾ സാവധാനം ഓതുകയും (തർതീൽ), നിർത്തി നിർത്തി ഓതുകയും വേണം. ആയത്തുകളുടെ അർത്ഥം ചിന്തിക്കാൻ ഈ രീതിയാണ് കൂടുതൽ സഹായകം.
മുൻഗാമികൾ
(സലഫുകൾ) വിശുദ്ധ ഖുർആനും നബിയുടെ (ﷺ) പ്രവൃത്തികളും സ്വായത്തമാക്കാൻ കാണിച്ചിരുന്ന ശ്രദ്ധയും താൽപ്പര്യവും.
തജ്‌വീദ് നിയമങ്ങളും ഖുർആൻ വിജ്ഞാനീയങ്ങളും പഠിക്കേണ്ടതിന്റെ പ്രാധാന്യം.
التصنيفات
ഖുർആൻ പാരായണ നിയമങ്ങൾ