തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ…

തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി നൂറ് വർഷം സഞ്ചരിച്ചാലും അത് മറികടക്കുകയില്ല

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി നൂറ് വർഷം സഞ്ചരിച്ചാലും അത് മറികടക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്വർഗത്തിലുള്ള ഒരു വൃക്ഷത്തെ കുറിച്ചാണ് നബി (ﷺ) ഈ ഹദീഥിൽ അറിയിക്കുന്നത്; അതിൻ്റെ താഴ്ഭാഗത്തു കൂടെ പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരയുടെ മുകളിൽ ഒരാൾ നൂറ് വർഷത്തോളം വേഗതയിൽ സഞ്ചരിച്ചാലും അതിൻ്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ അയാൾ മറികടക്കുകയില്ല.

فوائد الحديث

സ്വർഗത്തിൻ്റെ വിശാലതയും, അവിടെയുള്ള വൃക്ഷങ്ങളുടെ വലുപ്പവും.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ