തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും

തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും

ഹിഷാം ഇബ്നു ഹക്കീം ഇബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ശാമിലെ അനറബികളായ കർഷകരിൽ ചിലരുടെ അരികിലൂടെ കടന്നുപോയി. അവരെ വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്താണ് അവരുടെ കാര്യം?" അവർ പറഞ്ഞു: "ജിസ്‌യ അടയ്ക്കാത്തതുകൊണ്ട് അവരെ തടവിലാക്കിയതാണ്." അപ്പോൾ ഹിഷാം പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഹിഷാം ബ്നു ഹക്കീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- സിറിയയിലെ അനറബികളായ കർഷകരുടെ അരികിലൂടെ കടന്നുപോയി. അവരെ കൊടും വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം അവരുടെ കാര്യമെന്താണെന്ന് അന്വേഷിച്ചു. ജിസ്‌യ അടയ്ക്കാൻ കഴിവുണ്ടായിട്ടും അവർ അത് നൽകാത്തതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്തതെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹിഷാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ നീതിയും ന്യായവുമില്ലാതെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുന്നതാണ്."

فوائد الحديث

ജിസ്‌യ: ഇസ്‌ലാമിക രാജ്യത്ത് താമസിക്കുന്ന വേദക്കാരായ, പ്രായപൂർത്തിയെത്തിയ സമ്പന്നരായ പുരുഷന്മാരിൽ നിന്ന്, അവർക്ക് മുസ്‌ലിംകൾ നൽകുന്ന സംരക്ഷണത്തിനും താമസാനുമതിക്കും പകരമായി ചുമത്തുന്ന ധനമാണത്.

നിയമപരമായ കാരണമില്ലാതെ ജനങ്ങളെ, -അവർ കാഫിറുകളാണെങ്കിലും- ശിക്ഷിക്കുന്നത് ഹറാമാണ് (നിഷിദ്ധമാണ്).

അക്രമികളെ അക്രമത്തിൽ നിന്ന് താക്കീത് ചെയ്യണം എന്ന പാഠം.

നബി -ﷺ- യുടെ അനുചരന്മാർ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൽ വിട്ടുവീഴ്ച്ച വരുത്താത്തവരായിരുന്നു.

ഇമാം നവവി പറഞ്ഞു: "ഇത് ന്യായമായ കാരണമില്ലാതെ ശിക്ഷിക്കുന്നതിനെക്കുറിച്ചാണ്. ഖിസാസ് (പ്രതികാരം), ഹുദൂദ് (നിയമപരമായ ശിക്ഷകൾ), തഅ്സീർ (ശിക്ഷാ നടപടികൾ) എന്നിവപോലുള്ള ന്യായമായ ശിക്ഷകൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നില്ല."

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ