അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും

അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും

മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നിസ്കാരത്തിനായി അദാൻ വിളിക്കുന്നവർ അന്ത്യനാളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും എന്ന് നബി (ﷺ) അറിയിക്കുന്നു. അവരുടെ പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയും, നന്മകളുടെ ആധിക്യവും പ്രതിഫലത്തിൻ്റെ മഹത്വവും കാരണത്താലാണത്.

فوائد الحديث

ബാങ്ക്‌വിളിയുടെ (അദാൻ) ശ്രേഷ്ഠതയും, അത് നിർവ്വഹിക്കാനുള്ള പ്രേരണയും.

ബാങ്ക് വിളിക്കുന്നവർക്കുള്ള ശ്രേഷ്ഠതയും, ഖിയാമത്ത് നാളിൽ അവർക്കുണ്ടായിരിക്കുന്ന ഉന്നതമായ സ്ഥാനവും.

التصنيفات

മരണാനന്തര ജീവിതം, ബാങ്കുവിളിയും ഇഖാമതും