അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ

അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൻ്റെ തൃപ്തിയിലും കാരുണ്യത്തിലും സ്വർഗത്തിലും കഴിഞ്ഞു കൂടാൻ സാധിക്കുന്ന പാരത്രിക ജീവിതമല്ലാതെ യഥാർത്ഥ ജീവിതമില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഐഹിക ജീവിതം അവസാനിക്കുന്നതാണ്. പാരത്രിക ജീവിതമാകട്ടെ, എന്നെന്നേക്കുമുള്ളതാണ്. അതോടൊപ്പം, നബി -ﷺ- അൻസ്വാരികൾക്കും മുഹാജിറുകൾക്കും പൊറുത്തു നൽകാനും അവർക്ക് ആദരവ് നൽകാനും അവരെ നന്മയിലേക്ക് നയിക്കാനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മക്കയിൽ നിന്ന് പാലായനം ചെയ്തെത്തിയ നബി -ﷺ- യെയും ഒപ്പമുള്ള മുസ്‌ലിംകളെയും സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും തങ്ങളുടെ സമ്പത്തിൽ നിന്ന് അവർക്ക് വീതിച്ചു നൽകുകയും ചെയ്തവരാണ് അൻസ്വാരികൾ. തങ്ങളുടെ നാടും സമ്പത്തും അല്ലാഹുവിൻ്റെ ഔദാര്യവും തൃപ്തിയും മാത്രം ഉദ്ദേശിച്ചു കൊണ്ട് ഉപേക്ഷിച്ചു പോന്നവരാണ് മുഹാജിറുകൾ.

فوائد الحديث

ഐഹിക ജീവിതത്തോട് നബി -ﷺ- പുലർത്തിയിരുന്ന വിരക്തിയും പരലോകത്തിൻ്റെ കാര്യത്തിൽ അവിടുന്ന് മുന്നേറിയ രൂപവും

ഐഹിക ജീവിതത്തിൻ്റെ നശ്വരമായ വിഭവങ്ങളിൽ വിരക്തിയുള്ളവരാകാനാണ് നബി -ﷺ- തൻ്റെ ഉമ്മത്തിനെ പഠിപ്പിച്ചത്.

മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ഇസ്‌ലാമിലുള്ള ഉന്നതമായ സ്ഥാനവും പദവിയും. അവർക്ക് വേണ്ടി പാപമോചനം തേടിയത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- യാണ്.

ഐഹികജീവിതത്തിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളിൽ അതിയായി സന്തോഷിക്കുന്നവനല്ല ഒരു മുഅ്മിൻ; കാരണം അവയെല്ലാം വളരെ വേഗം നീങ്ങിപ്പോകുന്നതും പലവിധത്തിലുള്ള പ്രയാസങ്ങളുടെയും കലർപ്പുകളുള്ളതുമാണ്. എന്നാൽ സ്ഥിരതാമസത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഭവനം പരലോകം മാത്രമാണ്.

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം