إعدادات العرض
ഇസ്രാഇൻ്റെ (രാപ്രയാണത്തിൻ്റെ) രാത്രിയിൽ ഞാൻ ഇബ്രാഹീം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ…
ഇസ്രാഇൻ്റെ (രാപ്രയാണത്തിൻ്റെ) രാത്രിയിൽ ഞാൻ ഇബ്രാഹീം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിന് എൻ്റെ സലാം അറിയിക്കുക. സ്വർഗം ശുദ്ധമായ മണ്ണും, രുചികരമായ വെള്ളവുമുള്ള ഇടമാണെന്ന് അവരെ അറിയിക്കുക;
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇസ്രാഇൻ്റെ (രാപ്രയാണത്തിൻ്റെ) രാത്രിയിൽ ഞാൻ ഇബ്രാഹീം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിന് എൻ്റെ സലാം അറിയിക്കുക. സ്വർഗം ശുദ്ധമായ മണ്ണും, രുചികരമായ വെള്ളവുമുള്ള ഇടമാണെന്ന് അവരെ അറിയിക്കുക; അവിടെ പരന്ന ഭൂപ്രദേശങ്ങളുണ്ടെന്നും, അതിലെ ചെടികൾ 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണെന്നും (അവരെ അറിയിക്കുക)."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Kiswahili Português සිංහල Nederlands অসমীয়া Oromoo Tiếng Việt አማርኛ پښتو ગુજરાતી ไทย Românăالشرح
ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രിയിൽ ഇബ്രാഹീം നബി (عليه السلام) നെ കണ്ടപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ജനതക്ക് എൻ്റെ സലാം അറിയിക്കുക. സ്വർഗത്തിലേത് ശുദ്ധമായ മണ്ണാണെന്നും, ഇവിടെയുള്ള വെള്ളം യാതൊരു ഉപ്പുരസവുമില്ലാത്ത ശുദ്ധമായ വെള്ളമാണെന്നും അവരെ അറിയിക്കുക. സ്വർഗം വിശാലവും നിരപ്പായതുമാണെന്നും, അവിടെ വൃക്ഷങ്ങളില്ലെന്നും, അവിടെ നട്ടുപിടിപ്പിക്കാവുന്ന ചെടികൾ നല്ല വാക്കുകളാണെന്നും അവരെ അറിയിക്കുക. എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളായി വിശേഷിപ്പിക്കപ്പെട്ട 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണ് ആ നല്ല വാക്കുകൾ. മുസ്‌ലിമായ ഒരാൾ ഓരോ തവണ ഈ വാക്കുകൾ ആവർത്തിക്കുമ്പോഴും അവന് വേണ്ടി സ്വർഗത്തിൽ പ്രസ്തുത ചെടികൾ നട്ടുപിടിപ്പിക്കപ്പെടുന്നതാണ്.فوائد الحديث
സ്വർഗത്തിലേക്കുള്ള തൻ്റെ തൈകൾ അധികരിക്കാൻ ആഗ്രഹിക്കുന്നവർ അല്ലാഹുവിനുള്ള ദിക്ർ നിരന്തരമായി നിലനിർത്തട്ടെ.
അല്ലാഹുവിൻ്റെ കാരുണ്യം ഏറെ ലഭിച്ച, മുസ്ലിം ഉമ്മത്തിൻ്റെ ശ്രേഷ്ഠത. ഇബ്രാഹീം -عَلَيْهِ السَّلَامُ- അവർക്ക് സലാം പറഞ്ഞയക്കുക വരെ ചെയ്തിരിക്കുന്നു.
അല്ലാഹുവിനുള്ള ദിക്ർ അധികരിപ്പിക്കാൻ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- മുഹമ്മദ് നബി -ﷺ- യുടെ ജനതയെ പ്രോത്സാഹിപ്പിക്കുന്നു.
ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "സ്വർഗം നിരപ്പായ പ്രതലമാണ്. പിന്നീട് സൽകർമ്മം പ്രവർത്തിക്കുന്നവരുടെ നന്മകളുടെ അടിസ്ഥാനത്തിൽ അല്ലാഹു അവിടെ വൃക്ഷങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ചിരിക്കുന്നു. ഓരോ മനുഷ്യനും അവൻ്റെ പ്രവർത്തനത്തിന് അനുസരിച്ചുള്ളവയാണ് സ്വർഗത്തിൽ ലഭിക്കുക. അവൻ ഒരുക്കി വെച്ച ഈ പ്രതിഫലം നേടാൻ സാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അവ പ്രവർത്തിക്കുന്നവൻ സ്വർഗത്തിലെ ഈ മരങ്ങൾ നട്ടുപിടിപ്പിച്ചവനെ പോലെയായിരിക്കും."