നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ…

നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ കണ്ടിട്ടുണ്ട്; വയറ് നിറയ്ക്കാൻ മോശം ഈന്തപ്പഴം പോലും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല

നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ കണ്ടിട്ടുണ്ട്; വയറ് നിറയ്ക്കാൻ മോശം ഈന്തപ്പഴം പോലും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- ജനങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഇഷ്ടമുള്ളത്ര ഭക്ഷണവും പാനീയവും എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു; എന്നാൽ നബി -ﷺ- യുടെ അവസ്ഥയാകട്ടെ, അവിടുത്തേക്ക് വിശപ്പടക്കാൻ മോശം ഈന്തപ്പഴം പോലും വയറു നിറയെ ലഭിച്ചിരുന്നില്ല.

فوائد الحديث

നബി -ﷺ- യുടെ ദുൻയാവിനോടുള്ള വിരക്തി ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

ദുൻയാവിനോടുള്ള വിരക്തി പാലിച്ചു കൊണ്ടും ഐഹികവിഭവങ്ങൾ കുറച്ചു കൊണ്ടും നബി -ﷺ- യെ പിന്തുടരുന്നതിന് പ്രേരിപ്പിക്കുന്ന വാചകമാണ് ഈ ഹദീഥിലുള്ളത്.

ജനങ്ങളെ അവർക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയും അതിന് അല്ലാഹുവിനോട് നന്ദി പറയാൻ പ്രേരിപ്പിക്കുകയും ചെയ്യണം.

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം