നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട്…

നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുസ്‌ലിമായ ഒരാൾ ഭക്ഷിക്കുകയാണെങ്കിലും കുടിക്കുകയാണെങ്കിലും തൻ്റെ വലതു കൈ കൊണ്ടേ കഴിക്കാനും കുടിക്കാനും പാടുള്ളൂ എന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നതും കുടിക്കുന്നതും അവിടുന്ന് വിലക്കുകയും ചെയ്യുന്നു. കാരണം പിശാച് അവൻ്റെ ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത്.

فوائد الحديث

ഭക്ഷണപാനീയങ്ങൾ ഇടതു കൈ കൊണ്ട് കഴിച്ച് പിശാചിനോട് സാദൃശ്യപ്പെടുന്നതിൽ നിന്ന് നബി -ﷺ- വിലക്കുന്നു.

التصنيفات

ഭക്ഷണം കഴിക്കുന്നതിൻ്റെയും പാനീയങ്ങൾ കുടിക്കുന്നതിൻ്റെയും മര്യാദകൾ