إعدادات العرض
അല്ലാഹുവിൻ്റെ മാർഗത്തിൽ നീ ചെലവഴിക്കുന്ന ഒരു ദീനാർ, അടിമയെ മോചിപ്പിക്കാൻ ചെലവഴിക്കുന്ന ഒരു ദീനാർ, ദരിദ്രന്…
അല്ലാഹുവിൻ്റെ മാർഗത്തിൽ നീ ചെലവഴിക്കുന്ന ഒരു ദീനാർ, അടിമയെ മോചിപ്പിക്കാൻ ചെലവഴിക്കുന്ന ഒരു ദീനാർ, ദരിദ്രന് ദാനമായി നൽകുന്ന ഒരു ദീനാർ, നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിക്കുന്ന ഒരു ദീനാർ... ഇവയിൽ നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ദീനാണ് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ നീ ചെലവഴിക്കുന്ന ഒരു ദീനാർ, അടിമയെ മോചിപ്പിക്കാൻ ചെലവഴിക്കുന്ന ഒരു ദീനാർ, ദരിദ്രന് ദാനമായി നൽകുന്ന ഒരു ദീനാർ, നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിക്കുന്ന ഒരു ദീനാർ... ഇവയിൽ നിൻ്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ദീനാണ് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Tiếng Việt অসমীয়া Nederlands Kiswahili සිංහල ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ Wolof پښتو Moore Svenskaالشرح
നന്മയുടെ മാർഗത്തിൽ ചെലവഴിക്കുന്നതിൻ്റെ ചില രൂപങ്ങൾ നബി -ﷺ- ഈ ഹദീഥിൽ എടുത്തു പറഞ്ഞിരിക്കുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദീനാർ ചെലവഴിക്കുക, ഒരു മനുഷ്യനെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു ദീനാർ ചെലവഴിക്കുക, ആവശ്യക്കാരനായ ഒരു ദരിദ്രനെ സഹായിക്കുന്നതിനായി ഒരു ദീനാർ ചെലവഴിക്കുക, നിൻ്റെ കുടുംബത്തിനും നിൻ്റെ കീഴിലുള്ളവർക്കും വേണ്ടി ഒരു ദീനാർ ചെലവഴിക്കുക എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങൾ അവിടുന്ന് എടുത്തു പറഞ്ഞു. ഇവയിൽ അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത് നീ ചെലവഴിക്കാൻ ബാധ്യസ്ഥരായ നിൻ്റെ കുടുംബത്തിനും നിനക്ക് കീഴിലുള്ളവർക്കും വേണ്ടി നീ ചെലവഴിക്കുന്നതാണ് എന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു.فوائد الحديث
അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം നൽകുന്നതിൻ്റെ വഴികൾ അനേകമധികമുണ്ട്.
ഒരു ദാനം നൽകാൻ ഒന്നിലധികം വഴികൾ ഒരേ സമയം മുന്നിൽ വന്നെത്തിയാൽ ഏറ്റവും പ്രധാനപ്പെട്ടതും പുണ്യകരമായതുമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ ദാനങ്ങളും ഒരേ സമയം ചെയ്യാനും എല്ലാ നന്മകളും ഒരുമിപ്പിക്കാനും കഴിയില്ലെങ്കിൽ കുടുംബത്തിന് മേൽ ചെലവ് ചെയ്യുക എന്നതാണ് വേണ്ടത്.
സ്വഹീഹ് മുസ്‌ലിമിൻ്റെ വിശദീകരണത്തിൽ നവവി (رحمه الله) പറയുന്നു: "കുടുംബത്തിന് വേണ്ടി ദാനം ചെയ്യുന്നതിനുള്ള പ്രോത്സാഹനവും അതിനുള്ള മഹത്തരമായ പ്രതിഫലവും ഈ ഹദീഥിലുണ്ട്. കാരണം കുടുംബബന്ധത്തിൽ പെട്ടവരിൽ ചിലർക്ക് ദാനം നൽകുക എന്നത് നിൻ്റെ മേൽ നിർബന്ധമാകുന്ന സന്ദർഭങ്ങളുണ്ട്. മറ്റു ചിലപ്പോൾ അത് സുന്നത്തായാണ് പരിഗണിക്കപ്പെടുക എങ്കിലും അതിൽ ഒരേ സമയം ദാനധർമ്മവും കുടുംബബന്ധം ചേർക്കലും ഒരുമിപ്പിക്കുന്ന സ്ഥിതിയുണ്ടായേക്കാം. വിവാഹബന്ധം കാരണത്താലോ, അടിമഉടമ ബന്ധം കാരണത്താലോ ചെലവ് നൽകൽ നിർബന്ധമാകുന്ന അവസ്ഥകളും അവരുടെ കാര്യത്തിൽ ഉണ്ടാകാറുണ്ട്. ഇതെല്ലാം ശ്രേഷ്ഠകരവും പ്രോത്സാഹനം നൽകപ്പെട്ടതുമായ നന്മകളാണ്. കേവല ഐഛിക ദാനധർമത്തേക്കാൾ ഇത് ശ്രേഷ്ഠകരമായിരിക്കും."
സിൻദി (رحمه الله) പറയുന്നു: "കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ഒരു ദീനാറിന് പ്രതിഫലവും ശ്രേഷ്ഠതയും ലഭിക്കണമെങ്കിൽ പ്രസ്തുത ദാനം കൊണ്ട് അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിക്കുകയും, കുടുംബത്തോടുള്ള ബാധ്യത നിറവേറ്റുക എന്ന ഉദ്ദേശ്യം പാലിക്കുകയും വേണ്ടതുണ്ട്."
അബൂ ഖിലാബഃ (റഹി) പറയുന്നു: "തൻ്റെ കുടുംബത്തിലെ ചെറുപ്രായക്കാർക്ക് (വിവാഹത്തിന് സൗകര്യം ചെയ്തു കൊടുത്തു കൊണ്ട്) ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാനും, അവർക്ക് പ്രയോജനം നൽകിക്കൊണ്ടും, അവർക്ക് ധന്യത പകർന്നു കൊണ്ടും ദാനം ചെയ്യുന്ന ഒരു മനുഷ്യനേക്കാൾ മഹത്തരമായ പ്രതിഫലം നൽകപ്പെടുന്ന മറ്റാരുണ്ട്?!"
