إعدادات العرض
അല്ലാഹുവിന്റെ ശിക്ഷ കൊണ്ട് നിങ്ങൾ ശിക്ഷിക്കരുത്
അല്ലാഹുവിന്റെ ശിക്ഷ കൊണ്ട് നിങ്ങൾ ശിക്ഷിക്കരുത്
ഇക്രിമ (رحمه الله) നിവേദനം: അലി (رضي الله عنه) ഒരു വിഭാഗം ആളുകളെ തീ കൊണ്ട് കരിച്ചുകളഞ്ഞു. ഈ വിവരം ഇബ്നു അബ്ബാസ് (رضي الله عنهما) അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നെങ്കിൽ അവരെ തീ കൊണ്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "അല്ലാഹുവിന്റെ ശിക്ഷ കൊണ്ട് നിങ്ങൾ ശിക്ഷിക്കരുത്." എന്നാൽ ഞാൻ അവരെ വധിക്കുമായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ നിങ്ങൾ വധിക്കുക."
الترجمة
العربية Bosanski English فارسی Français Русский हिन्दी 中文 Indonesia اردو Kurdî Português دری Македонски Tiếng Việt Magyar ქართული বাংলা ไทย অসমীয়া Hausa Nederlands ਪੰਜਾਬੀ Kiswahili Tagalog ગુજરાતી ភាសាខ្មែរ සිංහල मराठीالشرح
അലി ബിൻ അബീ ത്വാലിബ് (رضي الله عنه) തന്റെ ഇജ്തിഹാദ് (ഗവേഷണം) അനുസരിച്ച് ഇസ്‌ലാമിൽ നിന്ന് മതം മാറിയ നിരീശ്വരവാദികളായ ഒരു വിഭാഗത്തെ തീയിലിട്ട് ശിക്ഷിച്ചു. അബ്ദുല്ലാഹി ബിൻ അബ്ബാസ് (رضي الله عنهما) ഈ വിവരം അറിഞ്ഞപ്പോൾ, അവരെ വധിച്ചതിനെ അദ്ദേഹം അനുകൂലിച്ചെങ്കിലും തീയിലിട്ട് ശിക്ഷിച്ചതിനെ അദ്ദേഹം എതിർത്തു. അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ അവരെ തീയിലിട്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം, അഗ്നിയുടെ രക്ഷിതാവായ അല്ലാഹു മാത്രമാണ് തീ കൊണ്ട് ശിക്ഷിക്കാൻ അർഹതയുള്ളവർ എന്ന് നബി (ﷺ) അറിയിച്ചിട്ടുണ്ട്. അവരെ വധിച്ചാൽ മതിയാകുമായിരുന്നു; കാരണം "ആരെങ്കിലും ഇസ്ലാമിൽ നിന്ന് മാറി മറ്റൊരു മതം സ്വീകരിച്ചാൽ അവനെ നിങ്ങൾ വധിക്കുക." എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ട്.فوائد الحديث
ഇസ്‌ലാമിൽ നിന്ന് മതം മാറുന്നവരെ (മുർത്തദ്ദ്) വധിക്കൽ നിർബന്ധമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (ഇജ്മാഅ്). എന്നാൽ അതിന് നിശ്ചയിക്കപ്പെട്ട ചില നിബന്ധനകളുണ്ട്. ഭരണാധികാരിക്കോ മുസ്‌ലിം രാജ്യത്തിൻ്റെ നേതാവിനോ മാത്രമേ ഈ വിധി നടപ്പിലാക്കാൻ അധികാരമുള്ളൂ എന്നതും ശ്രദ്ധിക്കുക.
"ആരെങ്കിലും തന്റെ മതം മാറ്റിയാൽ, അവനെ നിങ്ങൾ വധിക്കുക" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്‌ലാം ഉപേക്ഷിച്ചു കൊണ്ട്, മതം മാറുന്നവനെയാണ്. ഈ വിധി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്.
ഇസ്‌ലാം ഉപേക്ഷിച്ചു കൊണ്ട് ഇതര മതം സ്വീകരിച്ചവനെ ഇസ്‌ലാമിക രാജ്യത്തിൽ അവന്റെ തൽസ്ഥിതിയിൽ തുടരാൻ അനുവദിക്കില്ല; മറിച്ച് അവനെ ഇസ്‌ലാം സ്വീകരിക്കുന്നതിനായി തിരികെ ക്ഷണിക്കും. അവൻ അത് സ്വീകരിക്കുന്നില്ലെങ്കിൽ വധിക്കപ്പെടും.
അഗ്നി കൊണ്ട് ശിക്ഷിക്കുന്നത് ഈ ഹദീഥിലൂടെ വിലക്കപ്പെട്ടിരിക്കുന്നു. ശിക്ഷാവിധികൾ (ഹുദൂദ്) നടപ്പിലാക്കുന്നത് തീ കൊണ്ടായിരിക്കരുത്.
ഇബ്നു അബ്ബാസിന്റെ
(رضي الله عنه) ശ്രേഷ്ഠതയും, നബിയുടെ (ﷺ) ഹദീഥുകളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവും പാണ്ഡിത്യവും ഇത് വ്യക്തമാക്കുന്നു.
അഭിപ്രായവ്യത്യാസമുള്ളവരോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ട മര്യാദ ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
التصنيفات
മതഭ്രഷ്ടനായവർക്കുള്ള ശിക്ഷ