ഒരാൾ മജ്സിദുൽ ഹറാമിൽ അതിക്രമമായി വല്ലതും പ്രവർത്തിക്കാൻ (യമനിലെ) അദനിൽ നിന്ന് തീരുമാനമെടുത്താലും അല്ലാഹു…

ഒരാൾ മജ്സിദുൽ ഹറാമിൽ അതിക്രമമായി വല്ലതും പ്രവർത്തിക്കാൻ (യമനിലെ) അദനിൽ നിന്ന് തീരുമാനമെടുത്താലും അല്ലാഹു അവനെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്

അബ്ദുല്ലാഹി ബ്നു മസ്ഊദ് നബി (ﷺ) പറഞ്ഞതായി അറിയിക്കുന്നു: "അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌." (ഹജ്ജ്: 25) എന്ന ആയത്തിൻ്റെ വിശദീകരണമായി അവിടൂന്ന് പറഞ്ഞു: "ഒരാൾ മജ്സിദുൽ ഹറാമിൽ അതിക്രമമായി വല്ലതും പ്രവർത്തിക്കാൻ (യമനിലെ) അദനിൽ നിന്ന് തീരുമാനമെടുത്താലും അല്ലാഹു അവനെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്."

[സ്വഹീഹ്] [رواه أحمد والحاكم]

الشرح

"അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌." (ഹജ്ജ്: 25) - ഖുർആനിലെ ഈ വചനത്തെ കുറിച്ച് ഇബ്നു മസ്ഊദ് (رضي الله عنه) അറിയിക്കുന്നു: ജനങ്ങളിൽ ആരെങ്കിലും മക്കാഹറമിൽ തെറ്റായ ഒരു പ്രവൃത്തി ചെയ്യാനും -കൊലപാതകമോ മറ്റോ ചെയ്തു കൊണ്ട്- അല്ലാഹു നിശ്ചയിച്ച പവിത്രതയെ കളങ്കപ്പെടുത്താനും മനസ്സിൽ പറയുകയും തീരുമാനമെടുക്കുകയും ചെയ്താൽ... അവൻ യമനിലെ അദൻ എന്ന നാട്ടിൽ വെച്ചാണ് അത് തീരുമാനിച്ചതെങ്കിലും അല്ലാഹു അതിന് വേദനയേറിയ ശിക്ഷ അവനെ രുചിപ്പിക്കുന്നതാണ്. ഹറമിൽ അതിക്രമം പ്രവർത്തിക്കണമെന്നില്ല; വിദൂരമായ ഒരു ദേശത്ത് വെച്ച് അത് മനസ്സിൽ ഉദ്ദേശിച്ചാൽ പോലും ഇപ്രകാരം കഠിനമായ ശിക്ഷയാണുണ്ടാവുക എന്ന് ചുരുക്കം.

فوائد الحديث

ഹറം പ്രദേശത്തിനുള്ള പ്രത്യേകതയും മഹത്വവും.

ശൈഖ് നാസ്വിർ അസ്സഅ്ദി

(رحمه الله) പറഞ്ഞു: "ഹറമിനെ ആദരിക്കുകയും അങ്ങേയറ്റം ആ നാടിന് ബഹുമാനം കൽപ്പിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണെന്നും, അവിടെ തിന്മകൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയോ അവ പ്രവർത്തിക്കുകയോ ചെയ്യുന്നത് ശക്തമായി താക്കീത് നൽകപ്പെട്ട കാര്യമാണെന്നും ഈ ആയത്ത് അറിയിക്കുന്നു."

ദ്വഹ്ഹാക് (رحمه الله) പറഞ്ഞു: "മക്കയിൽ വെച്ച് ഒരു തിന്മ പ്രവർത്തിക്കാൻ ഏതൊരു നാട്ടിൽ വെച്ച് ഒരാൾ ആലോചിച്ചാലും ആ തിന്മ അവൻ്റെ മേൽ രേഖപ്പെടുത്തപ്പെടും; അവൻ അത് പ്രവർത്തിച്ചിട്ടില്ലെങ്കിൽ കൂടി."

التصنيفات

ഇറങ്ങാനുള്ള കാരണങ്ങൾ