إعدادات العرض
തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അതവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്…
തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അതവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, പിന്നീടവർ അശ്രദ്ധരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه), അബൂ ഹുറൈറ (رضي الله عنه) എന്നിവർ നിവേദനം: നബി (ﷺ) തൻ്റെ മിമ്പറിനു മുകളിൽ നിന്നുകൊണ്ട് ഇപ്രകാരം പറയുന്നത് അവർ കേട്ടു: "തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അതവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, പിന്നീടവർ അശ്രദ്ധരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."
الترجمة
العربية Tiếng Việt Bahasa Indonesia Nederlands Kiswahili অসমীয়া English ગુજરાતી සිංහල Magyar ქართული Hausa Română ไทย Português मराठी ភាសាខ្មែរ دری አማርኛ বাংলা Kurdî Македонски Tagalog తెలుగు Українська ਪੰਜਾਬੀالشرح
ന്യായമായ കാരണമില്ലാതെ, മടിയോ അലസതയോ കാരണത്താൽ ജുമുഅഃ ഉപേക്ഷിക്കുകയും അതിൽ നിന്ന് പിന്തിനിൽക്കുകയും ചെയ്യുന്നവർക്ക് നബി (ﷺ) തൻ്റെ മിമ്പറിന് മുകളിൽ നിന്നു കൊണ്ട് താക്കീത് നൽകുന്നു. അവർ അത് ഉപേക്ഷിച്ചില്ലെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും അവയെ മൂടുകയും, സത്യം സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ അവക്ക് മേൽ മറയിടപ്പെടുകയും ചെയ്യുമെന്നും അവിടുന്ന് താക്കീത് നൽകുന്നു. അങ്ങനെ സംഭവിച്ചാൽ നന്മകളുടെ വഴികളിൽ നിന്നും, സൽകർമങ്ങളിൽ നിന്നും വിരക്തിയുള്ളവരാകുന്ന വിധത്തിൽ അവർ അശ്രദ്ധരായി മാറുമെന്നും നബി (ﷺ) അറിയിക്കുന്നു.فوائد الحديث
ജുമുഅഃയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ സംബന്ധിച്ച ശക്തമായ താക്കീത്. വൻപാപങ്ങളിൽ പെട്ട തിന്മയാണത്.
നവവി (رحمه الله) പറഞ്ഞു:
ജുമുഅഃ ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമായ, ഫർദ്വ് ഐനായ പ്രവൃത്തിയാണ് എന്ന് ഈ ഹദീഥിലൂടെ വ്യക്തമാകുന്നു.
ഖുതുബകൾ നിർവ്വഹിക്കുന്നതിനായി മിമ്പറുകൾ നിർമിക്കുക എന്നത് ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ പെട്ടതാണ്.
സിൻദി (رحمه الله) പറഞ്ഞു: "നബി (ﷺ) പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാവുന്നത് രണ്ടിലൊരു കാര്യം തീർച്ചയായും സംഭവിക്കുമെന്നാണ്. ഒന്നുകിൽ ജുമുഅഃകൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കുക; അല്ലെങ്കിൽ അല്ലാഹു ഹൃദയങ്ങൾക്ക് മുദ്രവെക്കുന്നതാണ്. തുടർച്ചയായി ജുമുഅഃകൾ ഉപേക്ഷിക്കുന്നത് ഹൃദയത്തിന് മേലുള്ള മുദ്രക്ക് കടുപ്പമേറ്റുകയും നന്മകളോട് മനസ്സിന് വിരക്തി സൃഷ്ടിക്കുകയും ചെയ്യും."
ഉപദേശിക്കാനും ഗുണദോഷിക്കാനും ഉദ്ദേശിക്കുന്നവരെ പേരെടുത്തു പറയാതിരിക്കുക എന്നത് പ്രാസംഗികരും ഉൽബോധകരും ശ്രദ്ധിക്കേണ്ട കാര്യമാണ്; ജനങ്ങൾ ഉപദേശം സ്വീകരിക്കാനും കൽപനകൾ പ്രാവർത്തികമാക്കാനും കൂടുതൽ സഹായകമായ വഴി അതാണ്.
