ആരെങ്കിലും മൂന്ന് ജുമുഅഃകൾ അലംഭാവത്തോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്

ആരെങ്കിലും മൂന്ന് ജുമുഅഃകൾ അലംഭാവത്തോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്

നബിയുടെ (ﷺ) സ്വഹാബിയായിരുന്ന അബുൽ ജഅ്ദ് അദ്ദ്വംരി (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "ആരെങ്കിലും മൂന്ന് ജുമുഅഃകൾ അലംഭാവത്തോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്."

[സ്വഹീഹ്] [رواه أبو داود والترمذي والنسائي وابن ماجه وأحمد]

الشرح

ആരെങ്കിലും മൂന്ന് ജുമുഅഃ നിസ്കാരങ്ങൾ അലംഭാവത്തോടെയും ന്യായമില്ലാതെയും ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിലേക്ക് നന്മകൾ യാതൊന്നും എത്തിച്ചേരാത്ത വിധത്തിൽ മറയിടുകയും മുദ്രവെക്കുകയും ചെയ്യുന്നതാണ് എന്ന് നബി (ﷺ) താക്കീത് നൽകുന്നു.

فوائد الحديث

ജുമുഅഃ നിസ്കാരം ഓരോ വ്യക്തിയുടെയും മേലുള്ള ബാധ്യതയാണെന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായം ഉണ്ടെന്ന് ഇബ്നുൽ മുൻദിർ (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്.

അശ്രദ്ധയാലും അവഗണനയാലും ജുമുഅഃ ഉപേക്ഷിക്കുന്നവരുടെ ഹൃദയങ്ങൾക്ക് മേൽ അല്ലാഹു മുദ്ര വെക്കുന്നതാണെന്ന ശക്തമായ താക്കീത്.

അനുവദിക്കപ്പെട്ട കാരണമോ ഒഴിവുകഴിവോ ന്യായമായി ഉള്ളതിനാൽ ഒരാൾ ജുമുഅഃ ഉപേക്ഷിക്കുന്നത് ഈ ഹദീഥിൽ വന്ന താക്കീതിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതല്ല.

ശൗകാനീ (رحمه الله) പറഞ്ഞു: "മൂന്ന് ജുമുഅകൾ എന്നാണ് നബി (ﷺ) പറഞ്ഞത്. മൂന്ന് ജുമുഅഃകൾ തുടർച്ചയായി ഉപേക്ഷിക്കുന്നതും തുടർച്ചയായല്ലാതെ ഉപേക്ഷിക്കുന്നതും അതിൻ്റെ പരിധിയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് ഒരാൾ വർഷത്തിൽ ഒരു ജുമുഅഃ മാത്രമാണ് ഉപേക്ഷിച്ചത് എങ്കിലും, മൂന്നാമത്തെ ജുമുഅഃയോടെ അയാളുടെ ഹൃദയത്തിന് മേൽ അല്ലാഹു മുദ്രവെക്കുന്നതാണ് എന്നാണ് ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥം എന്ന് ചുരുക്കം. മൂന്ന് ജുമുഅഃകൾ തുടർച്ചയായി ഉപേക്ഷിച്ചാലാണ് ഈ ശിക്ഷ ബാധകമാവുക എന്ന അർത്ഥത്തിനും അവിടെ സാധ്യതയുണ്ട്."