إعدادات العرض
എൻ്റെ മേൽ ഒരു ആയത്ത് അവതരിച്ചിരിക്കുന്നു; ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണവ
എൻ്റെ മേൽ ഒരു ആയത്ത് അവതരിച്ചിരിക്കുന്നു; ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണവ
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു." എന്ന വചനം മുതൽ "അല്ലാഹുവിന്‍റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." എന്നത് വരെയുള്ള വചനങ്ങൾ അവതരിച്ചത് നബി (ﷺ) ഹുദൈബിയ്യയിൽ നിന്ന് മടങ്ങുന്ന വേളയിലാണ്. ദുഃഖവും വ്യസനവും അവരെ (സ്വഹാബികളെ) ബാധിച്ച സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ വെച്ച് നബി (ﷺ) ബലിമൃഗത്തെ അറുക്കുകയും ചെയ്തിരുന്നു. (ഈ അയത്തുകൾ അവതരിച്ചപ്പോൾ) അവിടുന്ന് പറഞ്ഞു: "എൻ്റെ മേൽ ഒരു ആയത്ത് അവതരിച്ചിരിക്കുന്നു; ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണവ."
الترجمة
العربية Tiếng Việt Bahasa Indonesia Nederlands Kiswahili অসমীয়া English ગુજરાતી සිංහල Magyar ქართული Hausa Română ไทย Português मराठी ភាសាខ្មែរ دری አማርኛ বাংলা Kurdî Македонски Tagalog తెలుగు Українська ਪੰਜਾਬੀالشرح
നബിക്ക് (ﷺ) സൂറത്തുൽ ഫത്ഹിലെ ആദ്യ വചനങ്ങൾ അവതരിക്കപ്പെട്ട സന്ദർഭമാണ് അനസ് ബ്നു മാലിക് (رضي الله عنه) വിവരിക്കുന്നത്. "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും. അവനാകുന്നു ഈമാനുള്ളവരുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു. വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." (ഫത്ഹ്: 1-5) - ഈ വചനങ്ങൾ അവതരിച്ചത് ഹുദൈബിയ്യയിൽ നിന്ന് അവിടുന്ന് മടങ്ങുമ്പോഴായിരുന്നു. ഉംറ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തിൽ പുറപ്പെട്ട സ്വഹാബികൾ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനാകാതെ, ദുഃഖവും പ്രയാസവും ബാധിച്ച നിലയിൽ മടങ്ങുന്ന സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ മുശ്രിക്കുകളുമായി നടന്ന സന്ധിയായിരുന്നു അതിൻ്റെ കാരണം; അത് മുസ്‌ലിംകൾക്ക് പ്രയോജനകരമായ വിധത്തിലായിരുന്നില്ല സംഭവിച്ചത് എന്നായിരുന്നു അവർ ധരിച്ചിരുന്നത്. അവർ ഹുദൈബിയ്യയിൽ വെച്ച്, ബലിമൃഗത്തെ അറുത്തതിന് ശേഷം തിരിച്ചു മടങ്ങുമ്പോഴാണ് ഈ വചനങ്ങൾ അവതരിച്ചത്. അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാൾ പ്രിയങ്കരമായ ആയത്താണ് എനിക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്നത്." ശേഷം ആ വചനങ്ങൾ നബി (ﷺ) പാരായണം ചെയ്തു കേൾപ്പിച്ചു.فوائد الحديث
അല്ലാഹു അവൻ്റെ റസൂലായ
മുഹമ്മദ് നബിക്ക് (ﷺ) മേൽ ചൊരിഞ്ഞ മഹത്തായ അനുഗ്രഹത്തിൻ്റെ വ്യാപ്തി. ഹുദൈബിയ്യ സന്ധിയിലൂടെ അല്ലാഹു അപാരമായ വിജയമാണ് അവിടുത്തേക്ക് നൽകിയത്. "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു." എന്നാണ് അല്ലാഹു അതിനെ കുറിച്ച് പറഞ്ഞത്.
അല്ലാഹുവിൻ്റെ കൽപ്പനക്ക് കീഴൊതുങ്ങുകയും താഴ്മ കാണിക്കുകയും ചെയ്തപ്പോൾ സ്വഹാബികൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞ മഹത്തരമായ അനുഗ്രഹം; അവരുടെ കാര്യത്തിൽ അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: "സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്."
അല്ലാഹു തൻ്റെ നബിക്കും (ﷺ) മുഅ്മിനീങ്ങൾക്കും നൽകിയ ശ്രേഷ്ഠത; അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വിജയവും സഹായവും അവർക്ക് അവൻ വാഗ്ദാനം നൽകിയിരിക്കുന്നു.
ഹദീഥിൽ പരാമർശിക്കപ്പെട്ട ആയത്തുകൾ വിശദീകരിച്ചു കൊണ്ട് ശൈഖ് നാസ്വിർ അസ്സഅ്ദി
(رحمه الله) പറഞ്ഞു: "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു." ഹുദൈബിയ്യഃ സന്ധിയാണ് ഇവിടെ ഉദ്ദേശിക്കുന്ന വിജയം. നബി (ﷺ) ഉംറക്കായി മക്കയിലേക്ക് വന്നെത്തിയപ്പോൾ മുശ്രിക്കുകൾ അവിടുത്തെ തടയുകയും അതിനെ തുടർന്ന് സംഭവിച്ച കാര്യങ്ങളുമാണ് അതിലേക്ക് നയിച്ചത്. മുസ്‌ലിംകൾക്കും മുശ്രിക്കുകൾക്കും ഇടയിൽ പത്ത് വർഷക്കാലത്തേക്ക് യുദ്ധം നിർത്തി വെക്കുന്നതാണെന്നും, ഇനി വരുന്ന വർഷത്തിൽ മുസ്‌ലിംകൾക്ക് ഉംറ നിർവ്വഹിക്കാമെന്നും, ഖുറൈശികളുടെയും സഖ്യകക്ഷികളുടെയും സംരക്ഷണത്തിന് കീഴിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അപ്രകാരവും, നബിയുടെ (ﷺ) കരാറിന് കീഴിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അപ്രകാരവും ചെയ്യാമെന്നും അവിടുന്ന് കരാർ ചെയ്തു.
ഈ കരാർ നിലവിൽ വന്നതോടെ ജനങ്ങൾക്കിടയിൽ നിർഭയത്വം പരക്കുകയും, ഇസ്‌ലാമിക പ്രബോധനത്തിൻ്റെ ഭൂമിക വിശാലമാവുകയും, കരാറിലേർപ്പെട്ട നാടുകളിൽ എവിടെ വെച്ചും മുസ്ലിമീങ്ങൾക്ക് അത് നിർവ്വഹിക്കാൻ സാധ്യമാവുകയും ചെയ്തു. ഇതോടെ സത്യം അന്വേഷിക്കുന്നവർക്ക് ഇസ്‌ലാമിൻ്റെ യാഥാർത്ഥ്യം ബോധ്യമാവുകയും, ജനങ്ങൾ ഈ കാലയളവിൽ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇത് കൊണ്ടെല്ലാമാണ് ഹുദൈബിയ്യ സന്ധി വ്യക്തമായ വിജയമാണെന്ന് അല്ലാഹു വിശേഷിപ്പിച്ചത്. കാരണം അല്ലാഹുവിൻ്റെ ദീനിന് പ്രതാപം നൽകുകയും മുസ്‌ലിംകൾക്ക് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും ചെയ്യുക എന്നതാണ് ബഹുദൈവാരാധകരുടെ നാടുകൾ വിജയിച്ചടക്കുന്നതിൻ്റെ ലക്ഷ്യം. ഇത് ഹുദൈബിയ്യഃ സന്ധിയിലൂടെ നടപ്പിലായിട്ടുണ്ട്."
