إعدادات العرض
1- ഖുർആൻ പാരായണം ചെയ്തു കൊണ്ടേയിരിക്കുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഒട്ടകം അതിന്റെ കെട്ടുപൊട്ടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി അത് അകന്നു പോകുന്നതാണ്.
2- നിങ്ങളിൽ ഏറ്റവും ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.
3- നിങ്ങളുടെ വീടുകൾ ഖബറുകളാക്കാതിരിക്കുക. തീർച്ചയായും പിശാച് സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീട്ടിൽ നിന്ന് ഓടിയകലുന്നതാണ്.
4- ആരെങ്കിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്.
5- ആരെങ്കിലും അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. നന്മകളാകട്ടെ അവയുടെ പത്തിരട്ടി ആയാണ് (പ്രതിഫലം നൽകപ്പെടുക).
6- ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്
7- ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!
8- നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു