إعدادات العرض
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
ഉഥ്‌മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്."
[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Kurdî Hausa Português తెలుగు Kiswahili မြန်မာ ไทย Deutsch 日本語 پښتو Tiếng Việt অসমীয়া Shqip Svenska Čeština ગુજરાતી አማርኛ Yorùbá Nederlands සිංහල தமிழ் دری Magyar Italiano ಕನ್ನಡ Кыргызча Lietuvių Malagasy Română Kinyarwanda नेपाली Српски Wolof Soomaali Moore Українська Български Azərbaycanالشرح
വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടും മനപാഠമാക്കി കൊണ്ടും തർതീൽ ചെയ്തു കൊണ്ടും, ഖുർആനിൻ്റെ അർത്ഥവും വിശദീകരണവും പഠിച്ചു കൊണ്ടും, തൻ്റെ പക്കലുള്ള ഖുർആനിക വിജ്ഞാനങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു കൊണ്ടും ജീവിക്കുന്നവരാണ് മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അല്ലാഹുവിങ്കൽ ഉന്നത പദവിക്ക് അർഹരാകുന്നവരും എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.فوائد الحديث
വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠത. സംസാരങ്ങളിൽ ഏറ്റവും നല്ല സംസാരം അതാണ്; കാരണം അല്ലാഹുവിൻ്റെ സംസാരമാണ് വിശുദ്ധ ഖുർആൻ.
വിദ്യാർത്ഥികളിൽ ഏറ്റവും നല്ലവർ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നവരാണ്; അതല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി ഒതുങ്ങിക്കൂടുന്നവരല്ല.
വിശുദ്ധ ഖുർആൻ പഠിക്കുക എന്നാൽ ഖുർആൻ പാരായണവും ഖുർആനിൻ്റെ ആശയാർത്ഥവും അതിലെ വിധിവിലക്കുകളും പഠിക്കലാണ്; അദ്ധ്യാപനമെന്നാലും ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുന്നതാണ്.
التصنيفات
ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത