ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ്…

ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!

ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ! വിശുദ്ധ ഖുർആനിൽ താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് അറിയുമോ?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!"

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ഏതാണെന്ന് നബി -ﷺ- ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിനോട് ചോദിച്ചു. ആദ്യം മറുപടി പറയാൻ അദ്ദേഹം ശങ്കിച്ചെങ്കിലും ശേഷം അദ്ദേഹം ആയത്തുൽ കുർസിയ്യാണ് ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് എന്ന് മറുപടി നൽകി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും, അദ്ദേഹത്തിൻ്റെ ഹൃദയം വിജ്ഞാനത്താലും യുക്തിയാലും നിറഞ്ഞിരിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് അദ്ദേഹത്തിൻ്റെ നെഞ്ചിൽ കൈ കൊണ്ട് അടിക്കുകയും ചെയ്തു. ഈ വിജ്ഞാനം കൊണ്ട് അദ്ദേഹത്തിന് സൗഭാഗ്യം ലഭിക്കാനും, അത് അദ്ദേഹത്തിന് എളുപ്പമാകുന്നതിനും വേണ്ടി അവിടുന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

فوائد الحديث

ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ മഹത്തരമായ ശ്രേഷ്ഠത.

വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ആയത്തുൽ കുർസിയ്യ് ആണ്. (സൂറത്തുൽ ബഖറയിലെ 255 ആമത്തെ വചനമാണത്.) ഈ വചനം മനപാഠമാക്കുകയും, അതിലെ ആശയാർത്ഥങ്ങൾ ഉറ്റാലോചനക്ക് വിധേയമാക്കുകയും, ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.

التصنيفات

ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ, ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ, വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത, വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത