നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം.…

നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

വിശുദ്ധ ഖുർആൻ സ്ഥിരമായി പാരായണം ചെയ്തു കൊണ്ട് ഖുർആനുമായുള്ള ബന്ധം നിലനിർത്താൻ നബി -ﷺ- കൽപ്പിക്കുന്നു. ഖുർആൻ ഹൃദയത്തിൽ മനപാഠമാക്കിയതിന് ശേഷം അത് മറന്നു പോകാതിരിക്കാൻ വേണ്ടിയാണത്. ഒരിടത്ത് ബന്ധിക്കപ്പെട്ട ഒട്ടകം കുതറിയോടാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി വിശുദ്ധ ഖുർആൻ ഹൃദയത്തിൽ നിന്ന് നീങ്ങിപ്പോകുമെന്ന കാര്യം ശപഥം ചെയ്തു കൊണ്ട് നബി -ﷺ- ഊന്നിപ്പറയുകയും ചെയ്തു. അതിനാൽ ഖുർആനുമായി ബന്ധം നിലനിർത്തിയാൽ മനപാഠം പിടിച്ചു നിർത്താൻ സാധിക്കും. അതല്ലെങ്കിൽ ഖുർആൻ മനസ്സിൽ നിന്ന് നീങ്ങിപ്പോവുകയും അവന് നഷ്ടമാവുകയും ചെയ്യും.

فوائد الحديث

വിശുദ്ധ ഖുർആൻ മനപാഠമാക്കിയവർ വീണ്ടുംവീണ്ടും ഖുർആനുമായി ബന്ധം നിലനിർത്തിയാൽ അത് ഹൃദയത്തിൽ നിലനിൽക്കും. അതല്ലെങ്കിൽ അത് മറന്നു പോവുകയും നഷ്ടമാവുകയും ചെയ്യും.

ഖുർആൻ പാരായണം ചെയ്തതിനുള്ള പ്രതിഫലം ലഭിക്കുമെന്നതും, അന്ത്യനാളിൽ അനേകം പദവികൾ ഉയർത്തപ്പെടാൻ കാരണമാകുമെന്നതും വിശുദ്ധ ഖുർആനുമായുള്ള ബന്ധം നിലനിർത്തുന്നതിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്.

التصنيفات

ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത