إعدادات العرض
നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ…
നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്."
الترجمة
العربية Bosanski English فارسی Français Bahasa Indonesia Русский Türkçe اردو 中文 हिन्दी বাংলা Español Kurdî Português తెలుగు Kiswahili தமிழ் සිංහල မြန်မာ ไทย Deutsch 日本語 پښتو Tiếng Việt অসমীয়া Shqip Svenska Čeština ગુજરાતી አማርኛ Yorùbá Nederlands ئۇيغۇرچە Hausa دری Magyar Italiano ಕನ್ನಡ Кыргызча Lietuvių Malagasy Română Kinyarwanda नेपाली Српски Soomaali Moore Українська Български Tagalog Wolof Azərbaycanالشرح
വീടുകളിൽ പൂർണ്ണമായും നിസ്കാരം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ വീടുകൾ ആകരുത് എന്നാണ് അവിടുത്തെ കൽപ്പന. ശേഷം സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ് എന്നും നബി -ﷺ- അറിയിച്ചു.فوائد الحديث
വീടുകളിൽ വെച്ച് സുന്നത്ത് നിസ്കാരവും മറ്റു ഇബാദത്തുകളും അധികരിപ്പിക്കുന്നത് പുണ്യകരമാണ്.
മഖ്ബറകളിൽ വെച്ചുള്ള നിസ്കാരം അനുവദനീയമല്ല. കാരണം ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നും, ഖബ്റിൽ കിടക്കുന്നവരുടെ കാര്യത്തിൽ അതിരുകവിയലുമാണത്. ജനാസഃ നിസ്കാരം നിർവ്വഹിക്കുന്നതിന് മാത്രമാണ് ഈ വിധിയിൽ നിന്ന് ഇളവുള്ളത്.
ഖബ്റുകൾക്കരികിൽ നിസ്കരിക്കുന്നത് വിലക്കപ്പെട്ട കാര്യമാണെന്നത് സ്വഹാബികൾക്ക് ബോധ്യമുള്ള വിഷയമായിരുന്നു. അതു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ നിങ്ങൾ വീടുകൾ ആക്കരുത് എന്ന് നബി -ﷺ- വിലക്കിയത്.