ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ'…

ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്."

[ഹസൻ] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

ഖുർആൻ പാരായണം ചെയ്യുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും, സ്ഥിരമായി അത് പാരായണം ചെയ്യാനും മനപാഠമാക്കാനും ശ്രദ്ധ വെക്കുകയും ചെയ്യുന്ന വ്യക്തിയോട് സ്വർഗത്തിൽ വെച്ച് പറയപ്പെടും: നീ ഖുർആൻ പാരായണം ചെയ്തു കൊണ്ട് സ്വർഗത്തിൻ്റെ പദവികളിൽ മുകളിലേക്ക് കയറിപ്പോവുക. ഇഹലോകത്ത് നീ 'തർതീൽ' ചെയ്യാറുണ്ടായിരുന്നത് പോലെ ഇവിടെയും നീ പാരായണം ചെയ്യുക. - തർതീൽ എന്നാൽ സമാധാനത്തോടെയും സാവകാശത്തോടെയും ഖുർആൻ പാരായണം ചെയ്യലാണ്- നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ സ്വർഗഭവനമുണ്ടായിരിക്കുക.

فوائد الحديث

പ്രവർത്തനങ്ങളുടെ കനവും രൂപവും അനുസരിച്ചായിരിക്കും പ്രതിഫലം നൽകപ്പെടുക.

ഖുർആൻ പാരായണം ചെയ്യാനും അതിൽ ശ്രദ്ധ പുലർത്താനും ഖുർആൻ മനപാഠമാക്കുവാനും അതിലെ ആശയാർത്ഥങ്ങൾ ഉറ്റാലോചനക്ക് വിധേയമാക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുമെല്ലാം ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു.

സ്വർഗം വ്യത്യസ്ത പദവികളും സ്ഥാനങ്ങളുമുള്ള നിലയിലാണ്. വിശുദ്ധ ഖുർആനിൻ്റെ ആളുകൾക്കാണ് അതിൽ ഏറ്റവും ഉന്നതമായ പദവികൾ ലഭിക്കുക.

التصنيفات

ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത, ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത, വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ, വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ