إعدادات العرض
നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത്…
നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)
ബുസ്‌റുബ്നു സഈദ് നിവേദനം: സൈദുബ്നു ഖാലിദ് അൽ-ജുഹനി -رَضِيَ اللَّهُ عَنْهُ- അബൂ ജുഹൈം -رَضِيَ اللَّهُ عَنْهُ- ന്റെ അടുത്തേക്ക് അദ്ദേഹത്തെ അയച്ചു. നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നതിനെക്കുറിച്ച് നബി -ﷺ- യിൽ നിന്ന് എന്താണ് കേട്ടതെന്ന് ചോദിക്കാനായിരുന്നു അത്. അബൂ ജുഹൈം പറഞ്ഞു: നബി -ﷺ- പറഞ്ഞു: "നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)." അബു ന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Türkçe اردو 中文 हिन्दी Tagalog Hausa Português Kurdî Tiếng Việt Magyar ქართული සිංහල Kiswahili Română অসমীয়া ไทย मराठी دری አማርኛ ភាសាខ្មែរ Nederlands Македонски ગુજરાતી ਪੰਜਾਬੀالشرح
ഫർദ്വോ സുന്നത്തോ നിസ്കരിക്കുന്ന ഒരാളുടെ മുന്നിലൂടെ നടന്നു പോകുന്നതിനെക്കുറിച്ച് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് നൽകുന്നു. നിസ്കരിക്കുന്ന വ്യക്തിയുടെ മുന്നിലൂടെ മനഃപൂർവ്വം നടക്കുന്നതിലൂടെ ലഭിക്കുന്ന പാപത്തിൻ്റെ ഗൗരവത്തെ കുറിച്ച് ഒരാൾ അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം കാത്തുനിൽക്കുന്നതാണ് നിസ്കരികുന്ന ഒരാളുടെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ അവന് നല്ലത് എന്ന് അയാൾക്ക് മനസ്സിലാകുമായിരുന്നു. ഹദീഥ് നിവേദനം ചെയ്ത അബുന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.فوائد الحديث
നിസ്കരിക്കുന്നവന് മുൻപിൽ സുത്റ (മറ) ഇല്ലെങ്കിൽ അവന്റെ മുന്നിലൂടെ കടന്നുപോകുന്നത് നിഷിദ്ധമാണ്. സുത്റയുണ്ടെങ്കിൽ അവനും സുത്റക്കും ഇടയിലൂടെ കടന്നുപോകുന്നതും ഹറാമാണ്.
ഇബ്നു ഹജർ പറഞ്ഞു: "നിസ്കരിക്കുന്നവൻ്റെ മുൻപിലൂടെ നടക്കുക എന്നതിൻ്റെ ദൂരം നിർണ്ണയിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ചിലർ പറഞ്ഞു: നിസ്കരിക്കുന്ന വ്യക്തിക്കും അവൻ സുജൂദ് ചെയ്യേണ്ട സ്ഥലത്തിനുമിടയിലൂടെ കടന്നുപോകുന്നതാണ് ഉദ്ദേശ്യം. ചിലർ പറഞ്ഞു: നിസ്കരിക്കുന്ന വ്യക്തിക്കും അവനുമിടയിൽ മൂന്ന് മുഴം ദൂരമുള്ളിടത്തുകൂടി നടക്കരുത് എന്നതാണ് ഉദ്ദേശ്യം. ചിലർ പറഞ്ഞു: നിസ്കരിക്കുന്ന വ്യക്തിക്കും അവനുമിടയിൽ ഒരു കല്ലെറിയാവുന്ന ദൂരമുള്ളിടത്തുകൂടി നടക്കരുത് എന്നാണ് ഉദ്ദേശ്യം."
സുയൂത്വി പറഞ്ഞു: "നിസ്കരിക്കുന്ന വ്യക്തിയുടെ മുന്നിലൂടെ കടന്നുപോകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുറുകെ കടന്നുപോകുന്നതാണ്. എന്നാൽ ഖിബ്ലയുടെ ദിശയിലേക്ക് നടന്നുപോകുകയാണെങ്കിൽ അത് ഹദീഥിൽ ആക്ഷേപിക്കപ്പെട്ട കാര്യത്തിൽ ഉൾപ്പെടുന്നില്ല."
നിസ്കരിക്കുന്നവൻ ജനങ്ങളുടെ വഴിയിലും, അവർക്ക് അനിവാര്യമായും നടന്നു പോകേണ്ട സ്ഥലങ്ങളിലും നിസ്കരിക്കാതിരിക്കലാണ് ഉത്തമം. കാരണം ഇത്തരം സ്ഥലങ്ങളിൽ നിസ്കരിക്കുന്നത് അവന്റെ നിസ്കാരത്തിൽ കുറവ് സംഭവിക്കുന്നതിനും, അവൻ്റെ മുൻപിലൂടെ കടന്നുപോകുന്നവർക്ക് പാപം രേഖപ്പെടുത്തപ്പെടുന്നതിനും കാരണമാകും. അതിനാൽ, നിസ്കരിക്കുന്നവൻ തനിക്കും കടന്നുപോകുന്നവർക്കുമിടയിൽ ഒരു സുത്റയും തടസവും വെക്കുകയാണ് വേണ്ടത്.
പരലോകത്ത് ഒരാൾക്ക് പാപത്തിന് നൽകപ്പെടാനിരിക്കുന്ന ശിക്ഷ -അതെത്ര കുറവാണെങ്കിലും-ഇഹലോകത്തുള്ള ഏതൊരു കഠിനമായ പ്രയാസത്തേക്കാളും ഗുരുതരമാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
التصنيفات
നിസ്കാരത്തിലെ സുന്നത്തുകൾ