إعدادات العرض
1- നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)
2- അല്ലാഹുവിൻ്റെ റസൂൽ -ﷺ- തന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുന്നത് ഞാൻ കാണാറുണ്ടായിരുന്നു; അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് ഞാൻ കാണുന്നത് വരെ (അവിടുന്ന് മുഖം തിരിക്കുമായിരുന്നു)
3- അദാൻ വിളിക്കുന്നതിൻ്റെയും ആദ്യത്തെ സ്വഫ്ഫിൻ്റെയും (പുണ്യം) ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതിന് വേണ്ടി നറുക്കെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ നറുക്കെടുക്കാൻ വരെ തയ്യാറാകുമായിരുന്നു