നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത്…

നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും ശുദ്ധീകരിക്കുകയില്ല."

[സ്വഹീഹ്] [ദാറഖുത്നി ഉദ്ധരിച്ചത്]

الشرح

മലമൂത്ര വിസർജനത്തിന് ശേഷം മൃഗങ്ങളുടെ എല്ലുകൾ കൊണ്ടോ ഉണങ്ങിയ ചാണകം കൊണ്ടോ ശുദ്ധീകരണം (ഇസ്തിൻജാഅ്) നടത്തുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും നജസ് നീക്കം ചെയ്യുകയില്ല. അതിനാൽ അവകൊണ്ട് ശുദ്ധീകരണം സാധ്യമല്ല."

فوائد الحديث

വിസർജനവുമായി ബന്ധപ്പെട്ടും ശുദ്ധീകരണവുമായി ബന്ധപ്പെട്ടുമുള്ള ചില മര്യാദകൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

ചാണകം കൊണ്ട് മലമൂത്ര വിസർജനത്തിനു ശേഷം

ശുചീകരിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം: ഒന്നുകിൽ അത് തന്നെയും നജസാണ്. അല്ലെങ്കിൽ ചാണകം ജിന്നുകളുടെ മൃഗങ്ങൾക്കുള്ള ആഹാരമാണ്.

എല്ല് കൊണ്ട് മലമൂത്ര വിസർജനം ശുചീകരിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം: ഒന്നുകിൽ അത് നജസിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ ജിന്നുകളുടെ ഭക്ഷണമായിരിക്കും.

التصنيفات

മലമൂത്ര വിസർജ്ജന മര്യാദകൾ