ജനങ്ങള്‍ മസ്ജിദുകളുടെ കാര്യത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല

ജനങ്ങള്‍ മസ്ജിദുകളുടെ കാര്യത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങള്‍ മസ്ജിദുകളുടെ കാര്യത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല."

[സ്വഹീഹ്] [رواه أبو داود والنسائي وابن ماجه]

الشرح

നബി -ﷺ- അറിയിക്കുന്നു: അന്ത്യനാൾ അടുക്കുന്നതിൻ്റെയും, ദുനിയാവിന്റെ അവസാനം സമീപമായിരിക്കുന്നു എന്നതിൻ്റെയും അടയാളങ്ങളില്‍ പെട്ടതാണ്, ജനങ്ങള്‍ തങ്ങളുടെ മസ്ജിദിൻ്റെ അലങ്കാരങ്ങളെ ചൊല്ലി പരസ്പരം പൊങ്ങച്ചം നടിക്കുക എന്നത്. അല്ലാഹുവിനെ മാത്രം സ്മരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട മസ്ജിദുകളിൽ ദുനിയാവിന്റെ കാര്യങ്ങളെക്കുറിച്ച് അവർ പൊങ്ങച്ചം നടിക്കുന്നതാണ് എന്നതാണ് ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്.

فوائد الحديث

മസ്ജിദുകളുടെ വിഷയത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് ഹറാമാണ്. ഒരു നിലക്കും സ്വീകാര്യമല്ലാത്ത പ്രവൃത്തിയാണത്; കാരണം അല്ലാഹുവിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ പെട്ടതല്ല അത്.

മസ്ജിദുകളെ നിറങ്ങളും ചായങ്ങളും കൊത്തുപണികളും എഴുത്തുകളും കൊണ്ട് അലങ്കരിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. കാരണം, അത് നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുന്ന കാര്യത്തിൽ പെട്ടതാണ്.

സിൻദി പറഞ്ഞു: "ഈ ഹദീസിൻ്റെ സത്യതക്ക് തെളിവാണ് വർത്തമാനകാലത്തുള്ള മസ്ജിദുകളുടെ സ്ഥിതി. നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണിത്."

التصنيفات

മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ