ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ…

ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ഇനി പഠിപ്പിക്കപ്പെട്ടത് പോലെ ആരെങ്കിലും പറയുന്നുവെങ്കിൽ അവനുള്ള പ്രതിഫലം എന്തായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു: 33 തവണ സുബ്ഹാനല്ലാഹ്; അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാകുന്നു എന്നാകുന്നു അതിൻ്റെ അർത്ഥം. 33 തവണ അൽഹംദുലില്ലാഹ്; അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങളുടെ പേരിൽ വാഴ്ത്തുന്നു എന്നാണ് അതിൻ്റെ ഉദ്ദേശ്യം. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടുമാണ് ഈ സ്തുതി. 33 തവണ അല്ലാഹു അക്ബർ; അല്ലാഹുവാകുന്നു എന്തിനേക്കാളും ആരെക്കാളും വലിയവനും മഹത്വമുടയവനും. എന്നാണ് അതിൻ്റെ അർത്ഥം. നൂറു പൂർത്തിയാക്കാനായി ഇങ്ങനെ പറയുക: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ അല്ലാഹുവല്ലാതെ ഇബാദത്തിനർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനാണ് സമ്പൂർണ്ണ അധികാരമുള്ളത് എന്നും, സമ്പൂർണ്ണ സ്നേഹത്തോടെയും ആദരവോടെയും പുകഴ്ത്തപ്പെടാനും പ്രകീർത്തിക്കപ്പെടാനും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനും, ഒന്നും അസാധ്യമായി ഇല്ലാത്തവനാണ് എന്നുമാണ് ഈ ദിക്റിൻ്റെ സാരം. ഇപ്രകാരം ആരെങ്കിലും പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെടുകയും, അവൻ്റെ പാപങ്ങൾ പൊറുത്തു നൽകപ്പെടുകയും ചെയ്യുന്നതാണ്. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു പൊങ്ങുകയും ആർത്തലക്കുകയും ചെയ്യുന്ന വേളയിൽ അതിൻ്റെ മുകളിൽ കാണപ്പെടുന്ന വെളുത്ത നുരകളെ പോലെ അനേകമനേകം തിന്മകൾ അവൻ ചെയ്തിട്ടുണ്ടെങ്കിലും അവ പൊറുത്തു നൽകപ്പെടുന്നതാണ്.

فوائد الحديث

നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ഈ ഹദീഥിൽ പറയപ്പെട്ട ദിക്റുകൾ ചൊല്ലുക എന്നത് സുന്നത്താണ്.

തിന്മകൾ പൊറുത്തു നൽകപ്പെടാനുള്ള കാരണമാണ് ഈ ദിക്ർ.

അല്ലാഹുവിൻ്റെ മഹത്തരമായ ഔദാര്യവും കാരുണ്യവും അവൻ്റെ പാപമോചനത്തിൻ്റെ വിശാലതയും.

തിന്മകൾ പൊറുത്തു നൽകപ്പെടാനുള്ള കാരണമാണ് ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ ദിക്ർ. ഇവിടെ പൊറുത്തു നൽകപ്പെടും എന്ന് പറഞ്ഞത് ചെറുപാപങ്ങളുടെ കാര്യമാണ്; വൻപാപങ്ങൾ തൗബ ചെയ്താലല്ലാതെ പൊറുക്കപ്പെടുന്നതല്ല.

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ