ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം…

ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം ചെയ്യുന്നത് പോലെ തന്നെ അവനും ചെയ്യട്ടെ.

അലി ബ്നു അബീ ത്വാലിബ്, മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇമാം (നമസ്കാരത്തിൻ്റെ) ഏതെങ്കിലും അവസ്ഥയിലായിരിക്കെ നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിയാൽ ഇമാം ചെയ്യുന്നത് പോലെ തന്നെ അവനും ചെയ്യട്ടെ."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് എത്തിച്ചേരുകയും, ഇമാം നമസ്കാരത്തിൻ്റെ ഏതെങ്കിലും അവസ്ഥയിൽ - നിൽക്കുകയോ റുകൂഇലോ സുജൂദിലോ ഇരുത്തത്തിലോ ആയി - കാണുകയും ചെയ്താൽ അവൻ ഇമാം ഉള്ള അവസ്ഥയിൽ അദ്ദേഹത്തോട് യോജിക്കുകയാണ് വേണ്ടത്. സാധാരണ ജനങ്ങളിൽ ചിലർ ചെയ്യുന്നത് പോലെ, ഇമാം എഴുന്നേൽക്കുന്നത് വരെ കാത്തിരിക്കുക എന്നത് പാടില്ല.

فوائد الحديث

* നമസ്കാരത്തിൻ്റെ ഏതവസ്ഥയിലും ഇമാമിനെ പിന്തുടരുന്നത് അനുവദനീയമാണ്. അത് റുകൂഇലോ സുജൂദിലോ ഇരുത്തത്തിലോ ആയാലും കുഴപ്പമില്ല.

* ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാൽ ആ റക്അത് ലഭിക്കുന്നതാണ്. മറ്റു ഹദീഥുകളിൽ അക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്.

التصنيفات

ഇമാമിൻ്റെയും മഅ്മൂമിൻ്റെയും വിധികൾ