എന്റെ അടിമ എന്നിലേക്ക് (അക്ഷമനായി) വേഗം വന്നു. ഞാനവന് സ്വർഗം നിഷിദ്ദമാക്കി.

എന്റെ അടിമ എന്നിലേക്ക് (അക്ഷമനായി) വേഗം വന്നു. ഞാനവന് സ്വർഗം നിഷിദ്ദമാക്കി.

ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ ബജലീ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അത് കാരണത്താൽ അയാൾ പൊറുതികേട് കാണിച്ചു. ഒരു കത്തിയെടുത്ത് അയാൾ തന്റെ കൈ മുറിച്ചു. അങ്ങനെ അയാൾ രക്തം വാർന്നു മരിച്ചു. അല്ലാഹു പറഞ്ഞു: "എന്റെ അടിമ എന്നിലേക്ക് (അക്ഷമനായി) വേഗം വന്നു. ഞാനവന് സ്വർഗം നിഷിദ്ദമാക്കി."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

തിന്മകൾക്കുള്ള ആക്ഷേപം