വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച്…

വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച് കൊണ്ടാണ് എനിക്ക് നബി -ﷺ- നിസ്കാരത്തിലെ തശഹ്ഹുദിൻ്റെ പ്രാർത്ഥന പഠിപ്പിച്ചത്

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച് കൊണ്ടാണ് എനിക്ക് നബി -ﷺ- നിസ്കാരത്തിലെ തശഹ്ഹുദിൻ്റെ പ്രാർത്ഥന പഠിപ്പിച്ചത്. "സർവ്വ ആദരവുകളും പ്രാർത്ഥനകളും വിശിഷ്ടമായ കാര്യങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ബുഖാരിയുടെയും മുസ്‌ലിമിൻ്റെയും നിവേദനത്തിൽ ഇത്ര കൂടിയുണ്ട്: "തീർച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ അസ്സലാം." (ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾ നിസ്കാരത്തിൽ (തശഹ്ഹുദിനായി) ഇരുന്നാൽ ഈ പ്രാർത്ഥന ചൊല്ലുക. 'സർവ്വ ആദരവുകളും പ്രാർത്ഥനകളും പരിശുദ്ധമായവയും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ.' ഇങ്ങനെ ഒരാൾ പറഞ്ഞാൽ ആകാശത്തും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ എല്ലാ ദാസന്മാർക്കും (ആ പ്രാർത്ഥനയുടെ ഫലം) ലഭിക്കുന്നതാണ്. (ശേഷം അവൻ പറയട്ടെ) "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ഇതിന് ശേഷം അവന് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കാനായി തിരഞ്ഞെടുക്കാം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- വിന് നബി -ﷺ- നിസ്കാരത്തിൽ പറയേണ്ട തശ്ഹ്ഹുദിൻ്റെ പ്രാർത്ഥനകൾ പഠിപ്പിച്ചു കൊടുത്തു. ഇബ്നു മസ്ഊദിൻ്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കപ്പെടുന്നതിനായി അദ്ദേഹത്തിൻ്റെ കൈകൾ തൻ്റെ കൈകളിൽ വെച്ചു കൊണ്ട്, വിശുദ്ധ ഖുർആനിലെ ഒരു അദ്ധ്യായം പഠിപ്പിച്ചു കൊടുക്കുന്നത് പോലെയാണ് നബി -ﷺ- ഈ പ്രാർത്ഥന അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തത്. തശഹ്ഹുദിൻ്റെ പ്രാർത്ഥനയിലെ വാക്കുകളും ആശയവും എത്രമാത്രം നബി -ﷺ- ശ്രദ്ധയോടെ പരിഗണിച്ചിരുന്നു എന്നതിനുള്ള തെളിവാണ് ഇതെല്ലാം. നബി -ﷺ- പറഞ്ഞു: "التَّحِيَّات لله": :എല്ലാ അഭിവാദനങ്ങളും അല്ലാഹുവിനാകുന്നു" ആദരവ് അറിയിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തികളും തഹിയ്യഃ എന്ന പദത്തിൻ്റെ പരിധിയിൽ ഉൾപ്പെടും. അവയെല്ലാം അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ്. "الصَّلَوَاتُ": പ്രാർത്ഥനകളും നിർബന്ധവും ഐഛികവുമായ (ഫർദും സുന്നത്തും) നിസ്കാരങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. അവയെല്ലാം അല്ലാഹുവിന് മാത്രമാണ്. "الطَّيِّبَاتُ": "വിശിഷ്ടമായത്" വിശിഷ്ടവും, പൂർണ്ണതയെ സൂചിപ്പിക്കുന്നതുമായ എല്ലാ വാക്കുകളും പ്രവർത്തികളും വിശേഷണങ്ങളും ഈ പറഞ്ഞതിൽ ഉൾപ്പെടും; അവയെല്ലാം അല്ലാഹുവിന് മാത്രമാണ്. "السلام عليك أيها النبي ورحمة الله وبركاته": "നബിയേ! അങ്ങേക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ" നബി -ﷺ- യെ എല്ലാ പ്രയാസങ്ങളിൽ നിന്നും അനിഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കാനും, എല്ലാ നന്മകളും അവിടുത്തേക്ക് അധികരിപ്പിച്ചു നൽകാനുമുള്ള തേട്ടമാണിത്. "السلام علينا وعلى عباد الله الصالحين": "ഞങ്ങൾക്കും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്കും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ" നിസ്കരിക്കുന്ന വ്യക്തി സ്വന്തത്തിന് വേണ്ടിയും ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള സച്ചരിതരായ അല്ലാഹുവിൻ്റെ അടിമകൾക്കെല്ലാം വേണ്ടിയും രക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഈ വാചകത്തിലൂടെ. "أشهد أن لا إله إلا الله": "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു" യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ ഉറച്ച് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. "وأَنَّ مُحَمَّدًا عَبْدُهُ ورسولُهُ": "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അല്ലാഹുവിൽ നിന്നുള്ള അന്തിമ ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിന് ശേഷം നിസ്കരിക്കുന്ന വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള പ്രാർത്ഥനകൾ തിരഞ്ഞെടുത്തു കൊണ്ട് അല്ലാഹുവിനോട് തേടാം എന്ന് നബി -ﷺ- അറിയിക്കുകയും,അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

فوائد الحديث

എല്ലാ നിസ്കാരത്തിലും അവസാനത്തെ സുജൂദിന് ശേഷമാണ് തശഹ്ഹുദിൻ്റെ സ്ഥാനം. മൂന്ന് റക്അതുള്ള നിസ്കാരങ്ങളിലും നാല് റക്അതുള്ള നിസ്കാരങ്ങളിലും രണ്ടാമത്തെ റക്അതിന് ശേഷവും തശഹ്ഹുദ് ഉണ്ട്.

തശഹ്ഹുദിൻ്റെ ഇരുത്തത്തിൽ 'അത്തിയാത്തു' എന്ന് തുടങ്ങുന്ന ഈ പ്രാർത്ഥന ചൊല്ലൽ നിർബന്ധമാണ്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട തശഹ്ഹുദിൻ്റെ ഏതു രൂപവും ഈ സന്ദർഭത്തിൽ ചൊല്ലാവുന്നതാണ്.

നിസ്കാരത്തിൽ ഒരാൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പ്രാർത്ഥിക്കാം; തിന്മക്ക് വേണ്ടി പ്രാർത്ഥിക്കരുത് എന്ന് മാത്രം.

പ്രാർത്ഥനകളിൽ സ്വന്തത്തിന് വേണ്ടിയാണ് ആദ്യം പ്രാർത്ഥിക്കേണ്ടത്; അതാണ് നബി -ﷺ- പഠിപ്പിച്ച മര്യാദ.

التصنيفات

നിസ്കാരത്തിൻ്റെ രൂപം