إعدادات العرض
സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അത് മുഴുവൻ കലരാൻ മാത്രം മതിയായ വാക്കാണ് നീയിപ്പോൾ പറഞ്ഞിരിക്കുന്നത്
സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അത് മുഴുവൻ കലരാൻ മാത്രം മതിയായ വാക്കാണ് നീയിപ്പോൾ പറഞ്ഞിരിക്കുന്നത്
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "സ്വഫിയ്യ ഇന്നയിന്ന കാര്യങ്ങളെല്ലാം ഉള്ളവളാണെന്നത് മതി അവളുടെ കുറവായി." ഹദീഥിൻ്റെ നിവേദകന്മാരിൽ ഒരാൾ പറഞ്ഞു: അവർക്ക് നീളം കുറവായിരുന്നു എന്നതായിരുന്നു ഉദ്ദേശിച്ചത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അത് മുഴുവൻ കലരാൻ മാത്രം മതിയായ വാക്കാണ് നീയിപ്പോൾ പറഞ്ഞിരിക്കുന്നത്." ആഇശ (റഹ) തന്നെ പറയുന്നു: "ഒരിക്കൽ ഞാൻ നബി -ﷺ- ക്ക് ഒരാളെ അനുകരിച്ചു കാണിച്ചു കൊടുത്തു." അപ്പോൾ അവിടുന്ന് പറഞ്ഞു: "എനിക്ക് ഇത്രയിത്രയെല്ലാം കിട്ടുന്നതിന് പകരമായിട്ടാണെങ്കിലും ഞാൻ ഒരാളെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Türkçe اردو 中文 हिन्दी Tagalog Kurdî Русский Tiếng Việt অসমীয়া Nederlands Kiswahili Hausa සිංහල ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Wolof Moore Svenskaالشرح
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) ഒരിക്കൽ നബി -ﷺ- യോട് അവിടുത്തെ പത്‌നിയായ സ്വഫിയ്യഃയെ കുറിച്ച് പറഞ്ഞു: "സ്വഫിയ്യ ഉയരം കുറഞ്ഞവളാണെന്ന ഒരു ന്യൂനത തന്നെ അവരുടെ കാര്യത്തിൽ വേണ്ടുവോളമുണ്ട്." ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറഞ്ഞിരിക്കുന്ന ഈ വാക്ക് സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അതിലെ വെള്ളം മുഴുവൻ നശിപ്പിക്കുകയും അത് മുഴുവൻ മലിനപ്പെടുത്തുകയും ചെയ്യുമായിരുന്നു." ആഇശാ (رضي الله عنها) തന്നെ പറയുന്നു: "ഒരാളെ ഇകഴ്ത്തുന്ന തരത്തിൽ അയാളെ ഞാൻ അനുകരിച്ചു കാണിക്കുകയുണ്ടായി." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഒരാളെ കുറച്ചു കാണിക്കുന്നതിനും കളിയാക്കുന്നതിനും വേണ്ടി അയാളുടെ ന്യൂനത പറയുകയോ, അയാളുടെ പ്രവർത്തിയോ സംസാരമോ അനുകരിക്കുകയോ ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ളതല്ല; അതിന് പകരമായി ദുനിയാവിലെ ധാരാളം സമ്പത്ത് എനിക്ക് നൽകപ്പെട്ടാൽ പോലും."فوائد الحديث
പരദൂഷണം പറയുന്നതിൽ നിന്നുള്ള താക്കീതും മുന്നറിയിപ്പും.
മറ്റുള്ളവരെ ഇകഴ്ത്തുകയും കളിയാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ രൂപവും പ്രവർത്തികളും അനുകരിക്കുക എന്നത് നിഷിദ്ധമായ പരദൂഷണത്തിൽ പെട്ടതാണ്.
ശാരീരികമായ ന്യൂനതകൾ എടുത്തു പറയുക എന്നത് പരദൂഷണത്തിൽ പെടുന്നതാണ്.
ഖാദ്വീ ഇയാദ്വ് (رحمه الله) പറയുന്നു: "ഒന്നിലേക്ക് മറ്റൊന്നു ചേർത്തിയാൽ അതിൽ മുഴുവനായി കലരുകയും, അതിൻ്റെ അവസ്ഥ മാറ്റം വരുത്തുകയും ചെയ്യുന്ന അവസ്ഥക്കാണ് (ഹദീഥിൽ പ്രയോഗിച്ചത് പോലെ) മസ്ജ് എന്ന വാക്ക് ഉപയോഗിക്കുക. ഹദീഥിൽ പരാമർശിക്കപ്പെട്ട പരദൂഷണത്തിൻ്റെ വാക്കെങ്ങാനും സമുദ്രത്തിൽ കലർത്തിയിരുന്നെങ്കിൽ അത് സമുദ്രജലം മുഴുവൻ കലർപ്പുള്ളതാക്കുമായിരുന്നു; സമുദ്രമാകട്ടെ ഇത്രമാത്രം വിശാലമാണ് താനും. എങ്കിൽ, മനുഷ്യരുടെ എണ്ണിപ്പറയാൻ മാത്രമുള്ള പ്രവർത്തനങ്ങളിൽ അത് കലർത്തിയാലുള്ള സ്ഥിതി എന്തായിരിക്കും?!"
ഭാര്യമാർക്കിടയിൽ ഉണ്ടാകുന്ന ചെറിയ തോതിലുള്ള ഈർഷ്യതയുടെയും അസൂയയുടെയും വിവരണം.
നബി -ﷺ- തിന്മകൾ അംഗീകരിക്കാറില്ലായിരുന്നു.
അല്ലാഹുവിൻ്റെ തൃപ്തിക്കും, അവൻ്റെ കോപം തടുക്കുന്നതിനും മുൻപിൽ ഇഹലോകത്തിൻ്റെയും അതിലുള്ളതിൻ്റെയും നിസ്സാരത.
ഇസ്‌ലാം പരിശുദ്ധമായ സ്വഭാവങ്ങളുടെ മതമാണ്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ മറ്റുള്ളവരുടെ അഭിമാനം വ്രണപ്പെടുത്താതെ സംരക്ഷിക്കണമെന്ന് ഇസ്‌ലാം ശക്തമായി കൽപ്പിക്കുന്നു. മുസ്‌ലിംകൾക്കിടയിൽ പരസ്പരം ശത്രുതയും വിദ്വേഷവുമുണ്ടാക്കാനാണ് ഇവ കാരണമാവുക.
التصنيفات
ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ