വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം…

വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുടിയിഴകൾ ജടകുത്തുകയും പൊടിപിടിക്കുകയും ചെയ്ത, എണ്ണ തേക്കുകയോ ധാരാളമായി കുളിക്കുകയോ ചെയ്യാൻ കഴിയാത്ത, ജനങ്ങൾക്കിടയിൽ സ്ഥാനമാനങ്ങളില്ലാത്ത, അവരുടെ വാതിലുകളിൽ നിന്ന് അകറ്റപ്പെടുന്ന, അവഗണിക്കപ്പെട്ട് ദൂരേക്ക് മാറ്റിനിറുത്തപ്പെടുന്ന എത്രയെത്ര പേരുണ്ട്; അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഒരു കാര്യം സംഭവിക്കുമെന്ന് അവൻ പറഞ്ഞാൽ അവനുള്ള ആദരവും അവൻ്റെ തേട്ടത്തിനുള്ള മറുപടിയും, അവൻ്റെ ശപഥം ലംഘിക്കപ്പെടാതിരിക്കാനുമായി അല്ലാഹു അക്കാര്യം യാഥാർത്ഥ്യമാക്കി നൽകുന്നതാണ്. അല്ലാഹുവിങ്കൽ അവനുള്ള സ്ഥാനവും ശ്രേഷ്ഠതയും കാരണത്താലാണത്.

فوائد الحديث

അല്ലാഹു തൻ്റെ അടിമയുടെ പ്രത്യക്ഷരൂപങ്ങളിലേക്കല്ല നോക്കുന്നത്; അവരുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്.

തൻ്റെ ശരീരവും വസ്ത്രവും ശരിപ്പെടുത്താനും ഭംഗി കൂട്ടാനും ശ്രമിക്കുന്നതിനേക്കാൾ തൻ്റെ പ്രവർത്തനങ്ങളും ഹൃദയശുദ്ധിയും അധികരിപ്പിക്കുന്നതിലാണ് മനുഷ്യൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്.

അല്ലാഹുവിൻ്റെ മുൻപിൽ വിനയം കാഴ്ചവെക്കുകയും അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്നത് പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണമാണ്. അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട്, ജനങ്ങൾക്കിടയിൽ മറഞ്ഞു ജീവിക്കുന്ന മുത്തഖീങ്ങളുടെ ശപഥങ്ങൾ അല്ലാഹു സത്യമാക്കി പുലർത്തുന്നത് അതിനാലാണ്.

നബി (ﷺ) തൻ്റെ ജനങ്ങൾക്ക് എപ്രകാരമായിരുന്നു ശിക്ഷണം നൽകിയിരുന്നത് എന്ന് നോക്കൂ; അവരിൽ ചിലർ മറ്റു ചിലരെ ചെറുതായി കാണുന്നത് അവിടുന്ന് അംഗീകരിച്ചു നൽകുമായിരുന്നില്ല.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ