നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ…

നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ അവിടുന്ന് മറ്റൊരു സമയവും ചെയ്യാത്ത കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ അവിടുന്ന് മറ്റൊരു സമയവും ചെയ്യാത്ത കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

"നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ മറ്റൊരു സമയവുമില്ലാത്ത വിധം അവിടുന്ന് കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു."

فوائد الحديث

നന്മകളും വ്യത്യസ്തങ്ങളായ സൽക്കർമ്മങ്ങളും റമദാൻ മാസത്തിൽ പൊതുവെയും, അതിലെ അവസാനത്തെ പത്തിൽ പ്രത്യേകിച്ചും അധികരിപ്പിക്കേണ്ടതുണ്ട്.

റമദാനിലെ ഇരുപത്തിയൊന്നാം രാവ് മുതൽ മാസത്തിൻ്റെ അവസാനം വരെയാണ് റമദാനിലെ അവസാനത്തെ പത്തിൻ്റെ സമയം.

ശ്രേഷ്ഠകരമായ സമയങ്ങൾ സൽകർമ്മങ്ങൾ ചെയ്തു കൊണ്ട് പ്രയോജനപ്പെടുത്തുക എന്നത് നബി -ﷺ- യുടെ മാർഗത്തിൽ പെട്ടതാണ്.

التصنيفات

റമദാനിലെ അവസാനത്തെ പത്ത്