അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ…

അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു

ഖുത്ബതു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആ ഇപ്രകാരമായിരുന്നു: (അല്ലാഹുവേ, ഞാൻ നിന്നോട് രക്ഷ തേടുന്നു) നിന്നോടല്ലാതെ മറ്റാരോടും ഞാൻ അഭയം തേടുകയും സഹായം ചോദിക്കുകയും ചെയ്യുന്നില്ല. (വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്ന്) അല്ലാഹുവും അവന്റെ റസൂലും വിലക്കിയ പക, അസൂയ, അഹങ്കാരം എന്നിവ പോലുള്ള സ്വഭാവങ്ങളിൽ നിന്ന്. (വെറുക്കപ്പെട്ട പ്രവൃത്തികളിൽ നിന്നും) ശപിക്കലും, ചീത്ത വിളിക്കലും പോലുള്ള മോശം പ്രവൃത്തികൾ ഉദാഹരണം. (എല്ലാ ദുഷിച്ച ദേഹേച്ഛകളിൽ നിന്നും) അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി മനസ്സ് ആഗ്രഹിക്കുന്ന എല്ലാ ദേഹേച്ഛകളും അതിൽ ഉൾപ്പെടും.

فوائد الحديث

ഹദീഥിൽ സ്ഥിരപ്പെട്ട പ്രാർത്ഥനയുടെ ശ്രേഷ്ഠതയും പ്രാധാന്യവും.

ഒരു മുഅ്മിൻ മോശം സ്വഭാവങ്ങളെയും നിഷിദ്ധമായ പ്രവർത്തികളെയും ഒഴിവാക്കാൻ ശ്രമിക്കുകയും ദേഹേച്ഛകളെ പിന്തുടരുന്നതും തെറ്റായ ആഗ്രഹങ്ങളിൽ അകപ്പെടുന്നതും സൂക്ഷിക്കുകയും ചെയ്യണം.

സ്വഭാവങ്ങളും പ്രവർത്തികളും ദേഹേച്ഛകളും രണ്ട് രൂപത്തിൽ -നല്ലതും മോശവും, തൃപ്തികരമായതും വെറുക്കപ്പെട്ടതും എന്നിങ്ങനെ- വേർതിരിഞ്ഞിരിക്കുന്നു.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ