തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; വിവേകവും അവധാനതയുമാണവ

തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; വിവേകവും അവധാനതയുമാണവ

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശജ്ജ് അബ്ദിൽ ഖയ്സിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; വിവേകവും അവധാനതയുമാണവ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അബ്ദുൽ ഖൈസ് ഗോത്രത്തിലെ നേതാവായ മുൻദിർ ബ്നു ആഇദ് -رَضِيَ اللَّهُ عَنْهُ- വിനോട് പറഞ്ഞു: " തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; ബുദ്ധിയും കാര്യങ്ങളുടെ യാഥാർഥ്യം അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കലും, ഗാംഭീര്യം നിറഞ്ഞ അവധാനതയുമാണവ."

فوائد الحديث

വിവേകവും അവധാനതയും സ്വഭാവഗുണങ്ങളായി സ്വീകരിക്കാൻ പ്രേരണ നൽകുന്ന ഹദീഥാണിത്.

കാര്യങ്ങളുടെ യാത്രാത്യമന്വേഷിക്കാനും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാനുമുള്ള പ്രേരണ നൽകുന്ന ഹദീഥാണിത്.

വിവേകവും അവധാനതയും നല്ല സ്വഭാവഗുണങ്ങളാണ്.

ഒരാൾ തനിക്ക് പ്രകൃത്യാ ലഭിച്ച നല്ല സ്വഭാവ ഗുണങ്ങൾക്ക് അല്ലാഹുവിനെ സ്തുതിക്കണം.

അശജ്ജ് എന്നാൽ മുഖത്തോ തലയിലോ നെറ്റിയിലോ മുറിവേറ്റവൻ എന്നാണ്.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ