മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി…

മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി അറിയിച്ചിരിക്കുന്നു; അവർ നിങ്ങളിലെ ഉൽകൃഷ്ഠരല്ല

ഇയാസു ബ്നു അബ്ദില്ല ബിൻ അബീദുബാബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തുവന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്കെതിരെ ധിക്കാരം കാണിക്കുന്നു." അപ്പോൾ അവിടുന്ന് അവരെ അടിക്കാൻ അനുവാദം നൽകി. അങ്ങനെ നബി -ﷺ- യുടെ കുടുംബത്തിന്റെ അടുത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതികളുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി അറിയിച്ചിരിക്കുന്നു; അവർ നിങ്ങളിലെ ഉൽകൃഷ്ഠരല്ല."

[സ്വഹീഹ്] [رواه أبو داود وابن ماجه]

الشرح

നബി -ﷺ- ഭാര്യമാരെ അടിക്കുന്നത് വിലക്കി. അപ്പോൾ ഉമറുബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ ഭർത്താക്കന്മാരോട് ധിക്കാരം കാണിക്കാൻ തുടങ്ങുകയും, അവരുടെ സ്വഭാവം മോശമാവുകയും ചെയ്തിരിക്കുന്നു." അപ്പോൾ നബി -ﷺ- അവരെ അടിക്കാൻ അനുവാദം നൽകി, എന്നാൽ അത് പരുക്കുണ്ടാക്കാത്ത അടിയായിരിക്കണം. ഭർത്താവിന്റെ അവകാശം നിർവഹിക്കുന്നതിൽ അവർ വിസമ്മതിക്കുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്യുന്നത് പോലുള്ള കാരണങ്ങളുണ്ടെങ്കിൽ മാത്രമാണ് അവളെ അടിക്കാൻ അനുവാദമുണ്ടായിരുന്നത്. അതിനുശേഷം നിരവധി സ്ത്രീകൾ നബി -ﷺ- യുടെ ഭാര്യമാരുടെ അടുത്ത് തങ്ങളുടെ ഭർത്താക്കന്മാർ ശക്തിയായി അടിക്കുന്നതിനെ കുറിച്ചും, നബി -ﷺ- അവർക്ക് നൽകിയ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരാതിയുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തങ്ങളുടെ ഭാര്യമാരെ ശക്തിയായി മർദ്ദിക്കുന്ന ഈ പുരുഷന്മാർ നിങ്ങളുടെ കൂട്ടത്തിലെ ഉൽകൃഷ്ടരല്ല."

فوائد الحديث

സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറുന്നതിന്റെ ശ്രേഷ്ഠത; സ്ത്രീകളുടെ കാര്യത്തിൽ ക്ഷമിക്കുന്നതും അവരിൽ നിന്ന് സംഭവിച്ചേക്കാവുന്ന ചെറിയ അബദ്ധങ്ങൾ അവഗണിക്കുകയും ചെയ്യുന്നതാണ് അവരെ അടിക്കുന്നതിനേക്കാൾ നല്ലത്.

ഭർത്താവിനോട് ധിക്കാരം കാണിക്കുന്ന ഭാര്യയെ നേർവഴിക്ക് നയിക്കാനുള്ള അവസാന ഘട്ടമായാണ് അല്ലാഹു സ്ത്രീകളെ അടിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. അല്ലാഹു പറഞ്ഞു: "എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്തു കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു." (നിസാഅ്: 34).

ഈ മൂന്ന് കാര്യങ്ങളും ഘട്ടംഘട്ടമായി ചെയ്യേണ്ടതാണ്; എല്ലാം ഒരേ സമയം ചെയ്യേണ്ടവയല്ല. ആദ്യം ഉപദേശിച്ചും ഓർമ്മിപ്പിച്ചും തുടങ്ങുക, അത് ഫലം ചെയ്താൽ -അൽഹംദുലില്ലാഹ്- അല്ലാഹുവിനെ സ്തുതിക്കുക. ഈ ഘട്ടം കൊണ്ട് ഫലമുണ്ടായില്ലെങ്കിൽ കിടപ്പറയിൽ അവരെ വെടിയുക. അതും ഫലം ചെയ്തില്ലെങ്കിൽ, അച്ചടക്കത്തിനായി അവരെ അടിക്കുക; പ്രതികാരോദ്ദേശ്യത്തിൽ അടിക്കരുത്.

പുരുഷൻ തന്റെ വീട്ടിൽ സംരക്ഷകനാണ്. യുക്തിദീക്ഷയോടെയും നല്ല ഉപദേശങ്ങളിലൂടെയും തൻ്റെ വീട്ടുകാർക്ക് ശിക്ഷണം നൽകുക എന്നതാണ് അവൻ്റെ മേലുള്ള ബാധ്യത.

ഒരു പണ്ഡിതന്റെ മതവിധിയിൽ, അതിന്റെ അനന്തരഫലങ്ങളും പരിണിതികളും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെടുന്നത് അനുവദനീയമാണ്.

പരാതിക്കാരന് ഉപദ്രവം നേരിട്ടാൽ ഭരണാധികാരിക്കോ പണ്ഡിതനോ പരാതി നൽകുന്നത് അനുവദനീയമാണ്.

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, ദാമ്പത്യബന്ധം