ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

5- ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക! അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ)."

8- അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.

21- തീർച്ചയായും ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായത്) വ്യക്തമാണ്. അവക്ക് രണ്ടിനുമിടയിൽ അവ്യക്തമായ ചില കാര്യങ്ങളുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോയിരിക്കുന്നു.