നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ…

നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക

അബൂ ദർറ് ജുൻദുബ് ഇബ്നു ജുനാദ, (رضي الله عنه) അബൂ അബ്ദിറഹ്മാൻ മുആദ് ഇബ്നു ജബൽ (رضي الله عنه) എന്നിവരിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: "നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക."

[قال الترمذي: حديث حسن] [തുർമുദി ഉദ്ധരിച്ചത്]

الشرح

നബി (ﷺ) ഈ ഹദീഥിൽ മൂന്ന് കാര്യങ്ങളാണ് കൽപ്പിച്ചിട്ടുള്ളത്: ഒന്നാമത്തേത്: അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്‌വ പാലിക്കുക) എന്നതാണ്. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഏതവസ്ഥയിലാണെങ്കിലും -രഹസ്യത്തിലും പരസ്യത്തിലും, സൗഖ്യത്തിലും പരീക്ഷണത്തിലും- അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് തഖ്‌വ കാത്തുസൂക്ഷിക്കേണ്ടത്. രണ്ടാമത്തേത്: ഒരു തിന്മയിൽ നീ വീണുപോയാൽ -ഉടൻ തന്നെ നിസ്‌കാരമോ, ദാനധർമ്മമോ, പരോപകാരമോ, ബന്ധം ചേർക്കലോ, പശ്ചാത്താപമോ പോലുള്ള- എന്തെങ്കിലും ഒരു നന്മ ചെയ്യുക. ഈ നന്മ മുൻപ് സംഭവിച്ച തിന്മയെ മായ്ച്ചുകളയുന്നതാണ്. മൂന്നാമത്തേത്: ജനങ്ങളോട് നല്ല സ്വഭാവത്തിൽ വർത്തിക്കുക. അവരെ പുഞ്ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുന്നതും, സൗമ്യതയും വിനയവും കാത്തുസൂക്ഷിക്കുന്നതും, അവർക്ക് സഹായം ചെയ്യുന്നതും, അവരെ ഉപദ്രവിക്കാതിരിക്കുന്നതുമെല്ലാം ഇതിൽ പെടുന്നു.

فوائد الحديث

തൻ്റെ അടിമകളോട് കരുണ കാണിക്കുന്നതിലും അവരുടെ തിന്മകൾ പൊറുത്തു നൽകുന്നതിലും അവർക്ക് മാപ്പ് നൽകുന്നതിലുമെല്ലാമുള്ള അല്ലാഹുവിൻ്റെ അപാരമായ ഔദാര്യം.

ഈ ഹദീസിൽ മൂന്ന് ബാധ്യതകൾ ഉൾക്കൊണ്ടിരിക്കുന്നു:

1-അല്ലാഹുവിനോടുള്ള ബാധ്യത - ജീവിതത്തിൽ തഖ്‌വ പാലിച്ചു കൊണ്ടാണ് അത് നിറവേറ്റേണ്ടത്.

2- സ്വന്തത്തോട് തന്നെയുള്ള ബാധ്യത - തിന്മകൾ സംഭവിച്ചാൽ നന്മകളിലൂടെയാണ് അത് നിറവേറ്റേണ്ടത്.

3- ജനങ്ങളോടുള്ള ബാധ്യത - നല്ല സ്വഭാവത്തിൽ പെരുമാറുന്നതിലൂടെയാണ് അത് പൂർത്തീകരിക്കേണ്ടത്.

തിന്മകൾ സംഭവിച്ചു പോയാൽ ശേഷം നന്മകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഹദീഥാണിത്. നല്ല സ്വഭാവം തഖ്‌വയിൽ പെട്ടതു തന്നെയാണെങ്കിലും, തഖ്‌വയെ കുറിച്ച് ആദ്യം പറഞ്ഞതിന് ശേഷം പിന്നീട് സൽസ്വഭാവം പ്രത്യേകം എടുത്തു പറഞ്ഞത് അതിൻ്റെ പ്രാധാന്യം വ്യക്തമാക്കാൻ വേണ്ടിയാണ്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ