ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല

ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇഹലോകത്ത് പട്ട് ധരിക്കുന്ന പുരുഷന്മാർ അതിൽ നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടാൽ പരലോകത്ത് അവർക്ക് അത് ധരിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- വിവരിക്കുന്നു.

فوائد الحديث

ശുദ്ധവും പ്രകൃതിദത്തവുമായ പട്ടാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ കൃത്രിമമായി നിർമ്മിച്ച പട്ടുവസ്ത്രങ്ങൾ ഈ ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതല്ല.

പുരുഷന്മാർ പട്ടുവസ്ത്രം ധരിക്കൽ നിഷിദ്ധമാണ്.

പട്ട് ധരിക്കരുത് എന്ന വിലക്കിൽ പട്ട് വസ്ത്രം ധരിക്കുന്നതും, അത് വിരിപ്പായി ഉപയോഗിക്കുന്നതും ഉൾപ്പെടും.

രണ്ടു വിരലുകൾ മുതൽ നാലു വിരലുകളുടെ വീതിയിൽ കവിയാത്ത തരത്തിൽ - കരയായോ അടയാളമായോ - വസ്ത്രത്തിൽ പട്ട് ഉപയോഗിക്കൽ പുരുഷന്മാർക്ക് അനുവദനീയമാണ്.

التصنيفات

വസ്ത്രത്തിലെ മര്യാദകൾ