മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ തങ്ങൾ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് യാത്രയായിരിക്കുന്നു

മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ തങ്ങൾ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് യാത്രയായിരിക്കുന്നു

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ തങ്ങൾ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് യാത്രയായിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

മരിച്ചവരെ ചീത്ത പറയുന്നതും, അവരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതും നിഷിദ്ധമാണ് എന്ന് നബി ﷺ അറിയിക്കുന്നു. മോശം സ്വഭാവങ്ങളിൽ പെട്ടതാണത്. അവർ ചെയ്തു വെച്ച നന്മകളാകട്ടെ തിന്മകളാകട്ടെ, ആ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം വാങ്ങുന്നതിനായി അവർ യാത്രയായിക്കഴിഞ്ഞു. മാത്രമല്ല, മരിച്ചവരെ ചീത്ത വിളിക്കുന്നത് അവർ അറിയുന്നില്ലെങ്കിലും, അവരുമായി ബന്ധപ്പെട്ട ജീവിച്ചിരിപ്പിക്കുന്നവരെ വേദനിപ്പിക്കുകയും ചെയ്യുന്നതാണ്.

فوائد الحديث

മരിച്ചവരെ ചീത്ത പറയുന്നത് നിഷിദ്ധമാണെന്നതിനുള്ള തെളിവാണ് ഈ ഹദീഥ്.

മരിച്ചവരെ ചീത്ത പറയുന്നത് വിലക്കിയതിന് പിന്നിൽ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സമൂഹം പരസ്പരം വെറുപ്പും വിദ്വേഷവുമുള്ളവരായി മാറാതിരിക്കാനുള്ള കരുതലും അതിൻ്റെ പിന്നിലുണ്ട്.

മരിച്ചവരെ ചീത്ത പറയുന്നത് വിലക്കപ്പെട്ടതിന് പിന്നിലെ യുക്തി ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുണ്ട്; അവർ തങ്ങൾ ചെയ്തുവെച്ച പ്രവർത്തനങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. അവരെ ആക്ഷേപിക്കുന്നത് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പരേതൻ്റെ കുടുംബക്കാരെ അത് വേദനിപ്പിക്കുകയും ചെയ്യും.

ഉപകാരമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക എന്നത് മനുഷ്യന് കരണീയമല്ല.

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, മരണവും വിധിവിലക്കുകളും