നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക്…

നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."

[സ്വഹീഹ്]

الشرح

ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യങ്ങളിൽ ഗുണം ലഭിക്കുന്നതിനും ദോഷം തടുക്കുന്നതിനും അല്ലാഹുവിൽ ഭരമേൽപ്പിക്കാനാണ് നബി ﷺ നമ്മെ പ്രേരിപ്പിക്കുന്നത്. കാരണം എല്ലാം നൽകുന്നതും എന്തൊന്ന് തടയുന്നതും ഉപകാരം നൽകുന്നതും ഉപദ്രവം നൽകുന്നതും അല്ലാഹു മാത്രമാണ്. അല്ലാഹുവിൻ്റെ മേൽ സത്യസന്ധമായ രൂപത്തിൽ ഭരമേൽപ്പിക്കുന്നതിനൊപ്പം ഉപകാരം നേടിത്തരുന്ന മാർഗങ്ങളും, ഉപദ്രവം തടുക്കുന്ന വഴികളും സ്വീകരിക്കാനും ശ്രദ്ധിക്കണം. ഈ രൂപത്തിൽ ഒരാൾ ഭരമേൽപ്പിച്ചാൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ, അല്ലാഹു നമുക്കും ഉപജീവനം നൽകുന്നതാണ്. പക്ഷികളെ നോക്കൂ; വിശന്ന വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു. പക്ഷികളുടെ ഈ പ്രവർത്തനം -രാവിലെ ഭക്ഷണമന്വേഷിച്ച് പുറപ്പെടുക എന്നത് - ഉപജീവനത്തിനായുള്ള മാർഗ്ഗം തേടലാണ്. (അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിച്ചിരുക്കുന്നു എന്ന ധാരണയിൽ) അവ കാരണങ്ങൾ സ്വീകരിക്കാതിരിക്കുകയോ അലസരായിരിക്കുകയോ ചെയ്യുന്നില്ല.

فوائد الحديث

അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിൻ്റെ ശ്രേഷ്ഠത. ഉപജീവനം നൽകപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണത്.

അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക എന്നതിൻ്റെ അർത്ഥം ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന കാരണങ്ങളൊന്നും സ്വീകരിക്കരുത് എന്നല്ല. ഉപജീവനം തേടി രാവിലെ പുറത്തിറങ്ങുകയും വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന പക്ഷികളുടെ ഉദാഹരണം ഈ സത്യസന്ധമായ ഭരമേൽപ്പിക്കലിൻ്റെ ഉദാഹരണമെന്നോണം അവിടുന്ന് പറയുകയും ചെയ്തിരിക്കുന്നു.

ഇസ്‌ലാമിക മതനിയമങ്ങൾ ഹൃദയങ്ങളുടെ പ്രവർത്തനങ്ങൾക്ക് നൽകിയ പ്രാധാന്യവും ശ്രദ്ധയും നോക്കൂ! തവക്കുൽ (ഭരമേൽപ്പിക്കൽ) ഹൃദയത്തിൻ്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്.

ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ മാത്രം ശ്രദ്ധയൂന്നൽ മതനിഷ്ഠയിലുള്ള കുറവിൻ്റെ അടയാളമാണ്; കാരണങ്ങളെ ഉപേക്ഷിക്കുക എന്നതാകട്ടെ, ബുദ്ധിയിൽ തകരാറുണ്ട് എന്നതിൻ്റെ സൂചനയും.

التصنيفات

ഹൃദയത്തിലെ പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതകൾ